അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം തുടരുമോ ഇല്ലയോ എന്ന സംശയം ആരാധകർക്കിടയിൽ സജീവമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരണോ വേണ്ടയോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന താരത്തിന്റെ പ്രതികരണം തന്നെയാണ് സംശയങ്ങൾക്ക് കാരണം. എന്നാലിപ്പോൾ ലൂണയുടെ കാര്യത്തിൽ ഒരു നിർണായക അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം ലൂണ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ്.
ലൂണയും ബ്ലാസ്റ്റേഴ്സും തമ്മിൽ ഒരു ചർച്ച നടന്നതായും ചർച്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ പുതിയ പദ്ധതികളിൽ ലൂണ തൃപ്തനാണെന്നുമാണ് ലഭ്യമാവുന്ന വിവരം.
കേരളാ ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ 4 സീസണുകളിൽ പന്ത് തട്ടിയ ലൂണ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാൾ കൂടിയാണ്. കഴിഞ്ഞ 4 സീസണുകളിലായി 84 മത്സരങ്ങൾ കളിച്ച താരം 15 ഗോളുകളും 26 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നുള്ള പുതിയ സൂചനകൾ ആരാധകർക്കും ഏറെ സന്തോഷമാണ് ഉണ്ടാക്കുക.