നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനോട് ആരാധകർക്ക് അത്ര മതിപ്പില്ല. സ്റ്റേഡിയങ്ങളിൽ കളികാണാൻ എത്തുന്ന ആരാധകരുടെ കുറവ് ഇത് വ്യക്തമാക്കുന്നു. 70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.
എന്തുകൊണ്ട് ക്ലബ് ലോകകപ്പിനോട് ആളുകൾക്ക് മതിപ്പില്ല എന്ന ചോദ്യത്തിന് പല ഫുട്ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവമാണ്. റൊണാൾഡോ ക്ലബ്ബ് ലോകകപ്പിന് ഉണ്ടായിരുന്നെങ്കിൽ ക്ലബ് ലോകകപ്പ് കുറച്ച് കൂടി ജനകീയത നേടുമായിരുന്നു എന്ന അഭിപ്രായം പലരും പങ്ക് വെയ്ക്കുന്നുണ്ട്.
റോണോ കൂടി ഉണ്ടായിരുന്നെങ്കിൽ മെസ്സി- റോണോ പോര് എന്ന മാർക്കറ്റിങ് തന്ത്രം ഫിഫയ്ക്ക് ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. കൂടാതെ റോണോ അമേരിക്കയിലെത്തുന്നത് അമേരിക്കൻ ഫുട്ബോൾ ആരാധകരെയും യൂറോപ്യൻ ഫുട്ബോൾ ആരാധകരെയും കൂടുതലായും ക്ലബ് ലോകകപ്പിലേക്ക് അടുപ്പിച്ചേനെ.
ലിവർപൂൾ, ബാഴ്സ എന്നീ ക്ലബ്ബുകൾ ക്ലബ് ലോകകപ്പിന് ഇല്ലാത്തത് ലാമിനെ യമാൽ, മൊഹമ്മദ് സലാ എന്നിവരുടെ അഭാവത്തിന് കാരണമായി. ഇതും ക്ലബ് ലോകകപ്പ് വിചാരിച്ചത്ര ഉയർന്നില്ല.
കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 12 രാജ്യങ്ങൾക്ക് നൽകിയ യാത്ര വിലക്കും ഈ രാജ്യങ്ങളിലേക്ക് ഫുട്ബോൾ ആരാധകർക്ക് ക്ലബ് ലോകകപ്പിനെത്താൻ സാധിച്ചില്ല. ഇതും ക്ലബ് ലോകകപ്പിന് തിരിച്ചടിയായി.