ബ്രസീലിയൻ സൂപ്പർ താരം നിലവിൽ പന്ത് തട്ടുന്നത് ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലാണ്. എന്നാൽ സാന്റോസുമായി കേവലം 6 മാസത്തെ കരാർ മാത്രമാണ് താരത്തിനുള്ളത്. ഈ മാസം ജൂൺ അവസാനത്തോട് കൂടി ഈ കരാർ അവസാനിക്കും. കരാർ അവസാനിക്കുന്ന താരം യൂറോപ്പിലേക്ക് പോകാൻ ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നെയ്മറെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബ്ബായ ഫെനെർബാഷേ ശ്രമം നടത്തുണ്ടെന്നാണ്. ഒരു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കാനാണ് ഫെനെർബാഷേയുടെ ശ്രമം.
ചാമ്പ്യൻസ്ലീഗ് യോഗ്യതയുള്ള ക്ലബ്ബാണ് ഫെനെർബാഷേ. ഹോസേ മൗറിഞ്ഞോയാണ് ഫെനെർബാഷേയുടെ പരിശീലകൻ.
യൂറോപ്പിലേക്ക് പോകാൻ പ്രതിഫലം വരെ കുറയ്ക്കാൻ തയ്യാറായ നെയ്മർക്ക് മുന്നിൽ മികച്ച ഓപ്ഷനാണ് തുർക്കിഷ് ക്ലബ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇനി താരം ഓഫർ സ്വീകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.