ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സംപ്രേക്ഷണാവകാശം (isl broadcast) കായികരംഗത്തെ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാൻകോഡ് സ്വന്തമാക്കിയിരിക്കുകയാണ്. എട്ട് കോടി അറുപത്തിരണ്ട് ലക്ഷം രൂപയ്ക്കാണ് ഫാൻകോഡ് ഐഎസ്എല്ലിന്റെ സാറ്റലൈറ്റ്, സ്ട്രീമിങ് അവകാശങ്ങൾ നേടിയെടുത്തിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ സീസൺ മുന്നോടിയായിയുള്ള ഫിക്സചറുകൾ പുറത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുകയാണ്. ഫിക്സചറുകളെല്ലാം വന്നെങ്കിലും ഇതുവരെ പുതിയ സീസണിന്റെ ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട്

