കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
കളിച്ചിരുന്ന സമയത്ത് ഒരു സെന്റർ ബാക്ക് താരമായതിനാൽ തന്നെ, അതിന്റെ കാർക്കശ്യം ഡേവിഡ് കറ്റാല ഹിമെനെയെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനുമുണ്ട്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക, ടീമിന്റെ ഉയർച്ചയ്ക്കായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുക..ഒരു പരിശീലകന് വേണ്ട ഗുണനിലവാരങ്ങൾ ആവുവോളം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്


