ഇന്ത്യൻ ഫുട്ബോളിൽ ക്ലബ്ബുകളുടെ വളർച്ചയേക്കാൾ തളർച്ചകളാണ് ആരാധകർ കണ്ടിട്ടുള്ളത്. മഹീന്ദ്ര യുണൈറ്റഡ്, ജെ.സി.ടി, പുണെ സിറ്റി എഫ്സി, ഡി.എസ്.കെ. ശിവാജിയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന ക്ലബ്ബുകളിൽ ചിലതാണ്.
ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.

