ഈ സീസൺ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും മോശം സീസണുകളിൽ ഒന്നാണ്. കഴിഞ്ഞ 3 സീസണുകളിലും പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ പ്ലേ ഓഫിന്റെ പടിവാതിൽക്കൽ പോലും എത്താനായില്ല. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് നാണക്കെടുത്തുന്ന ഒരു റെക്കോർഡ് കൂടിയുണ്ട്. ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം കൊല്കത്തൻ ക്ലബായ മൊഹമ്മദൻസും ഉണ്ടെന്നത് ഒരു സമാധാനമാണ്.
സീസണിൽ ഹൈദരബാദ് എഫ്സിയെ പരാജയപ്പെടുത്താൻ കഴിയാത്ത രണ്ട് ടീമുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്‌സാണ്. മറ്റൊന്ന് ഹൈദരാബാദും. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പതിയെ കരകയറുന്ന ഹൈദരാബാദ് സീസണിലെ ശക്തരായ ടീമുകളിൽ ഒന്നായിരുന്നില്ല. എന്നിട്ട് പോലും ബ്ലാസ്റ്റേഴ്സിന് ഹൈദരബാദിനെ തോൽപ്പിക്കാനായിട്ടില്ല.
ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഹൈദരബാദിനോട് മാത്രമല്ല, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളുരു എഫ്സി, എഫ്സി ഗോവ, മോഹൻ ബഗാൻ, ജംഷദ്പൂർ എന്നിവർക്കെതിരെയും ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചിട്ടില്ല.
ഇതിൽ ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ സാധിക്കാത്തവരിൽ ഏറ്റവും ദുർബലരായിരുന്നു ഹൈദരബാദ് എഫ്സി. മൊഹമ്മദൻസ്, ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകൾ ഒഴികെ ബാക്കിയെല്ലാ ക്ലബ്ബുകളും അവരോട് വിജയിച്ചിട്ടുണ്ട്.