in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ടാ; ആഫ്രിക്കൻ കരുത്തനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് മുംബൈയെ മറികടന്ന്

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് വേണ്ടി ടീമിലെത്തിച്ച താരമാണ് മൊറോക്കൻ താരമായ നോഹ സദോയി. താരം ബ്ലാസ്റ്റേഴ്‌സുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടതായി ദേശീയ മാധ്യമമായ ദി ബ്രിഡ്ജ് അടക്കം റിപ്പോർട്ട് ചെയ്തതിനാൽ നോഹ അടുത്ത സീസണിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പിക്കാം.

ഇപ്പോഴിതാ നോഹയുടെ ട്രാൻസ്ഫറിൽ ഒരു പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. നോഹയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ കരുത്തരായ മുംബൈ സിറ്റി എഫ്സിയും രംഗത്തുണ്ടായിരുന്നു.

മുംബൈയെ മറികടന്ന് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് നോഹയെ സ്വന്തമാക്കിയത്. താരവുമായി കൃത്യമായ ആശയ വിനിമയം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചെന്നും അതിനാൽ മുംബൈയെ മറികടന്ന് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചെന്നും @Tech4Taste1 റിപ്പോർട്ട് ചെയ്യുന്നു.

മുംബൈ സിറ്റി എഫ്സിയ്ക്ക് എഎഫ്സി കപ്പിൽ കളിക്കാനുള്ള യോഗ്യതയുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്സിനെക്കാൾ ടെക്നിക്കലി മുന്പന്തിയിലെ നിൽക്കുന്ന ടീം കൂടിയാണ് മുംബൈ. എന്നിട്ടും മുംബൈയെക്കാൾ ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വാധിനിക്കാൻ കഴിഞ്ഞു എന്നുള്ളത് ബ്ലാസ്റ്റേഴ്സിന്റെ അഡ്വാന്റ്റെജാണ്.

അതെ സമയം അടുത്ത സീസണിൽ ലൂണയ്‌ക്കൊപ്പം നോഹ കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര ശക്തമാവുമെന്ന് ഉറപ്പാണ്. എന്നാൽ ഇവർക്കൊപ്പം ദിമി ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്.

മുംബൈ സിറ്റിയേ തോൽപ്പിച്ചാണ് കിടിലൻ വിദേശതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്😍🔥

വിരാട് കോഹ്‌ലിക്ക് തിരച്ചടി😭; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് താരത്തിന്മേൽ പിഴ ചുമത്തി…