in , ,

LOVELOVE

ഐ ലീഗ് ജേതാക്കൾ ഐഎസ്എല്ലിലേക്ക്, തരംതാഴ്ത്തൽ ഉറപ്പായിട്ടില്ല..

കുറെ സീസണുകളായി ഐ ലീഗ് ചാമ്പ്യനാവുന്നവർക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ നേടും എന്ന അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിട്ട്. എന്നാ ഇതിനൊക്കെ അന്ത്യം കുറിച്ച് കൊണ്ടുള്ള പ്രഖ്യാപനമായി രംഗത്ത് വന്നിരിക്കുകയാണ് AIFF പ്രസിഡന്റ് കല്യാണ് ചൗബെ.

വരുന്ന ഹീറോ ഐ-ലീഗിലെ വിജയികളെ അടുത്ത ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് പ്രൊമോട്ട് ചെയ്യുമെന്നാണ് കല്യാണ് ചൗബെ അറിയിച്ചത്. ഇതിനെ അടിസ്ഥാനമാക്കി സ്‌പോർട്‌സ് മെറിറ്റ് നിറവേറ്റുകയും ലൈസൻസിംഗ് മാനദണ്ഡങ്ങൾ ക്ലിയർ ചെയ്യുകയും ചെയ്യുമെന്നും കല്യാണ് ചൗബെ അറിയിച്ചു.

എന്നാ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും അവസാന സ്ഥാനത് എത്തുന്ന ക്ലബ്‌ ഐഎസ്എൽ നിന്നും പുറത്താക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല എന്ന് മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട്‌ ചെയ്തു.

ഐഎസ്എലിലേകുള്ള പ്രൊമോഷൻ ഇന്ത്യൻ ഫുട്ബാളിന് വളരെയധികം ഗുണം ചെയ്യും എന്ന് ഉറപ്പാണ്. ഒപ്പം ഇന്ത്യൻ താരങ്ങളുടെ വളർച്ചക്കും ഫിഫ റാങ്കിങിൽ ഇന്ത്യയെ മെച്ചപ്പെട്ട സ്ഥാനത് എത്താനും പ്രൊമോഷൻ വളരെയധികം പങ്കു വഴിക്കും.

നവംബർ 12ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗോകുലം കേരള മുഹമ്മദൻസ് എഫ്സി മത്സരത്തോടെയാണ് ഐ ലീഗ് തുടങ്ങുക. കഴിഞ്ഞ രണ്ട് സീസണിലെയും ചാമ്പ്യന്മാർ കൂടിയാണ് ഗോകുലം കേരള.

ജിങ്കന്റെ ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് ഇനി സഹലിന് സ്വന്തം

ബ്ലാസ്റ്റേഴ്‌സ് മിന്നിയ മത്സരത്തിലെ കണക്കെടുപ്പ് ഇങ്ങനെ..