in , , ,

ആരാധകനെ പച്ചത്തെറി വിളിച്ച സംഭവം; മാപ്പ് പറഞ്ഞ് ജെസ്സൽ

മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരിൽ നിന്നും വിമർശനവും പരിഹാസവും ഏറ്റുവാങ്ങുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വയർ. ഹാരി മഗ്വയറിനെ പോലെ മോശം പ്രകടനമാണ് ജെസ്സലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നാണ് വിമർശനം നടത്തിയ ആരാധകൻ ഉദ്ദേശിച്ചത്. എന്നാൽ ആരാധകന്റെ വിമർശനത്തിന് ജെസ്സൽ പച്ചത്തെറി പറഞ്ഞതോടെ സംഭവം വിവാദമാകുകയിരുന്നു.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സര പരാജയത്തിന് ശേഷം സമൂഹമാധ്യങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയ സംഭവമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ഒരു ആരാധകനെ തെറി പറഞ്ഞ സംഭവം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലായിരുന്നു സംഭവം. മുംബൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഒരു ആരാധകൻ ജെസ്സലിനെ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയറുമായി താരതമ്യം ചെയ്തതാണ് ജെസ്സലിനെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി വിമർശനം നടത്തിയ ആരാധകനെ അസഭ്യം പറയുകയാണ് ജെസ്സൽ ചെയ്‍തത്.

മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരിൽ നിന്നും വിമർശനവും പരിഹാസവും ഏറ്റുവാങ്ങുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വയർ. ഹാരി മഗ്വയറിനെ പോലെ മോശം പ്രകടനമാണ് ജെസ്സലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നാണ് വിമർശനം നടത്തിയ ആരാധകൻ ഉദ്ദേശിച്ചത്. എന്നാൽ ആരാധകന്റെ വിമർശനത്തിന് ജെസ്സൽ പച്ചത്തെറി പറഞ്ഞതോടെ സംഭവം വിവാദമാകുകയിരുന്നു.

സംഭവം വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നിട്ടിരിക്കുകയാണ് ജെസ്സൽ. തനിക്ക് ആ നിമിഷത്തിൽ വന്ന പിഴവാണെന്നും ആരാധകരെ വേദനിപ്പിച്ചതിന് മാപ്പ് പറയുന്നു എന്നുമാണ് ജെസ്സൽ വിഷയത്തിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

അതെ സമയവും ജെസ്സലിന്റെ ഈ സമീപനത്തിൽ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു പ്രൊഫഷണൽ താരത്തിന് ഇത്തരത്തിലുള്ള വിമർശനങ്ങൾ സർവ സാധാരണമെന്നും അതിനൊന്നും ചെവി കൊടുക്കാതെ അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ തെറി പറയലല്ല അതിനുള്ള പരിഹാരമെന്നും നേരത്തെ തന്നെ ആരാധകർ ജെസ്സലിനെ ഓർമിപ്പിച്ചിരുന്നു.

ഏതായാലും സംഭവത്തിൽ മാപ്പ് പറഞ്ഞ് ജെസ്സൽ തന്നെ രംഗത്ത് വന്നതോടെ ഈ വിവാദം അവസാനിക്കുമെന്നാണ് കരുതുന്നത്. വിവാദങ്ങൾക്ക് പിറകെ പോകുന്നതിനേക്കാൾ അടുത്ത കളി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആരാധകരും ടീമും പ്രാധാന്യം നൽകേണ്ടത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അമ്പരന്ന് മുംബൈ സിറ്റി കോച്ച് പറയുന്നു

ഐഎസ്എൽ മത്സരത്തിനിടെ ആരാധകൻ മരണപ്പെട്ടു