in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

4 വർഷങ്ങൾക്ക് മുമ്പ് ഐഎസ്എല്ലിൽ ഗോളടിച്ചു കൂട്ടിയ വിദേശ താരത്തെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ ഐഎസ്എൽ വമ്പന്മാരുടെ നീക്കം

സെർജിയോ കാസ്റ്റൽ. ഈ പേര് ചില ആരാധകർ മറക്കാനിടയില്ല. 2019- 20 സീസണിൽ ജംഷദ്പൂർ എഫ്സിയ്ക്ക് വേണ്ടി കളിച്ച സ്പാനിഷ് താരം. ആ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകൾ നേടിയ താരമാണ് കാസ്റ്റൽ. പരിക്കുകൾ മൂലം അദ്ദേഹത്തിന് ആ സീസണിൽ കൂടുതൽ മത്സരങ്ങൾ കളിയ്ക്കാൻ സാധിച്ചിട്ടില്ല.

എങ്കിലും വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് ഐഎസ്എൽ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് കാസ്റ്റൽ. 29 കാരനായ താരത്തെ വീണ്ടും ഐഎസ്എല്ലിലേക്ക് കൊണ്ട് വരാൻ ചില ക്ലബ്ബുകൾ ശ്രമിക്കുന്നതായി മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.

ചില ഐഎസ്എൽ ക്ലബ്ബുകൾ താരവുമായി ചർച്ച നടത്തിയിട്ടുണ്ട്. ഐഎസ്എൽ ക്ലബ്ബുകൾക്ക് പുറമെ ഏഷ്യയിലെ മറ്റു ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫർ ഉള്ളതായി മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

2019 ൽ അത്ലറ്റികോ മാഡ്രിഡിന്റെ ബി ടീമിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ജംഷദ്പൂരിലെത്തുന്നത്.പിന്നീട് സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ്ബുകൾക്കായും സൈപ്രസ് ക്ലബ്ബിനായും താരം കളിച്ചിട്ടുണ്ട്.

അന്ന് പരിക്ക് മൂലം തന്റെ പ്രതിഭ പാടവം മുഴുവനും പുറത്തെടുക്കാൻ കഴിയാത്ത കാസ്റ്റൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങുകയാണെങ്കിൽ ആരാധകർക്ക് അതൊരു മികച്ച നീക്കമായിരിക്കും.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്

ലോകകപ്പ് എന്ന സ്വപ്നം ബാകിയാക്കി ഇതിഹാസം ഛേത്രി വിരമിച്ചു💔

ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് പുതിയ താരമെത്തുന്നു🔥