in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഡബിൾ ഹാപ്പി; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇരട്ട സന്തോഷം നൽകുന്ന വാർത്ത പുറത്ത്

ഇന്നത്തെ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും നിരാശ നൽകുന്നതും സന്തോഷം നൽകുന്നതുമായ വാർത്തകൾ കൂടി പുറത്ത് വരികയാണ്. വാഹനപകടത്തിൽ പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരം ഫ്രഡിയ്ക്ക് പരിക്ക് കാരണം ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്നാണ് ആരാധകരെ നിരാശയിലാക്കുന്ന വാർത്ത.

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്. മുൻ ചാമ്പ്യന്മാരായ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരം. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. സസ്‌പെൻഷൻ കഴിഞ്ഞെത്തുന്ന പ്രഭീർ ദാസ്, മിലോസ് എന്നിവരും പരിക്കിന് ശേഷം ലെസ്‌കോവിച്ചും മടങ്ങിയെത്തുന്ന മത്സരം കൂടിയാണിത്.

നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 4 വിജയവും ഒരു പരാജയവും ഒരു സമനിലയുമായി 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. മറുഭാഗത്ത് കളിച്ച 6 മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും വിജയിക്കാതെ 3 സമനിലകളിൽ നിന്ന് ലഭിച്ച 3 പോയിന്റുമായാണ് ഹൈദരാബാദിന്റെ വരവ്. പോയിന്റ് പട്ടികയിലെ ഈ കണക്കുകൾ തന്നെ ബ്ലാസ്റ്റേഴ്സിന് മുൻ‌തൂക്കം നൽകുന്നുണ്ട്.

ഇന്നത്തെ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും നിരാശ നൽകുന്നതും സന്തോഷം നൽകുന്നതുമായ വാർത്തകൾ കൂടി പുറത്ത് വരികയാണ്. വാഹനപകടത്തിൽ പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരം ഫ്രഡിയ്ക്ക് പരിക്ക് കാരണം ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്നാണ് ആരാധകരെ നിരാശയിലാക്കുന്ന വാർത്ത.

അതെ സമയം, പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരങ്ങൾ നഷ്‌ടമായ മിഡ്ഫീൽഡർ ജീക്സൺ സിങ് ഡിസംബർ അവസാന വാരത്തോടെ തിരിച്ചെത്തുമെന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. പരിക്ക് കാരണം അവസാന 3 മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല. എന്നാൽ പരിക്കിൽ നിന്ന് മോചിതനായ താരം ഡിസംബർ അവസാന വാരത്തോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജോയിൻ ചെയ്യും.

കൂടാതെ പരിക്ക് കാരണം ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങളിലൊന്നും കളിക്കാൻ കഴിയാത്ത മാർകോ ലെസ്‌കോവിച്ചും പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. താരം ഇന്നത്തെ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും താരം നിലവിൽ പൂർണ ആരോഗ്യവാനാണ്.

ഇന്ന് ബ്ലാസ്റ്റേഴ്സിൽ സൂപ്പർ താരം കളിക്കില്ല പുതിയ ഇലവനുമായി ഇവാൻ

ആർസൻ വെങ്ങർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ.