in , ,

LOVELOVE LOLLOL

ഇവർ ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടികൾ

പ്രീമിയർ ലീഗ്- നെക്സ്റ്റ് ജനറേഷൻ കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വലിയൊരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ടോട്ടൻഹാം ഹോട്സപറിന്റെ അണ്ടർ 18 ടീമിനോട് മത്സരിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിന് 7-0 എന്ന വലിയ പരാജയമാണ് നേരിടേണ്ടിവന്നത്.എന്നാൽ ഈ വലിയ പരാജയത്തിനിടയിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ശുഭ സൂചന നൽകുന്ന ചില പ്രകടനങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം നടത്തിയിട്ടുണ്ട്.

പ്രീമിയർ ലീഗ്- നെക്സ്റ്റ് ജനറേഷൻ കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വലിയൊരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ടോട്ടൻഹാം ഹോട്സപറിന്റെ അണ്ടർ 18 ടീമിനോട് മത്സരിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിന് 7-0 എന്ന വലിയ പരാജയമാണ് നേരിടേണ്ടിവന്നത്.

എന്നാൽ ഈ വലിയ പരാജയത്തിനിടയിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ശുഭ സൂചന നൽകുന്ന ചില പ്രകടനങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം നടത്തിയിട്ടുണ്ട്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഗോളുകളൊന്നും നേടാനായില്ല എങ്കിലും ബ്ലാസ്റ്റേഴ്സിനെ ഭാഗത്തുനിന്ന് മികച്ച നീക്കങ്ങളുണ്ടായി.

ഫിനിഷിങ്ങിലെ ചില പിഴവുകൾ കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗോളുകൾ നേടാനാവാത്തത്. വരും മത്സരങ്ങളിൽ ഫിനിഷിങ്ങിലെ പോരായ്‌മകൾ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടുമെന്ന് പ്രതീക്ഷിക്കാം. ഗോളുകളൊന്നും നേടിയില്ല എങ്കിലും, മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പ്രീമിയർ ലീഗ് ക്ലബ്ബായ സ്പർസിന്റെ അണ്ടർ 18 ടീമിനോട് ഇത്രയും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചത് തന്നെ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ശുഭകരമായ സൂചനയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത തലമുറയിലെ ടീമും ശക്തമാണ് എന്ന് തെളിയിക്കുന്നതാണ് നെക്സ്റ്റ് ജനറേഷൻ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൻറെ പ്രകടനം.ക്രിസ്റ്റൽ പാലസ്, സ്പർസ്, വെസ്റ്റ് ഹാം തുടങ്ങിയ ടീമുകളുള്ള ഗ്രൂപ്പ് ലണ്ടനിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഗ്രൂപ്പിൽ ക്രിസ്റ്റൽ പാലസ് അണ്ടർ 18 ടീം, വെസ്റ്റ് ഹാം അണ്ടർ 18 ടീം എന്നിവരുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ ഇനിയുള്ള മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിക്കാം

ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ സിഗ്നൽ നൽകിയിട്ടുണ്ട്; യുവതാരത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി ആരാധകർ

വിൻസിനെതിരായ ടി20 പരമ്പരയിലും സഞ്ജു; ബിസിസിഐയുടെ നിർണായക നീക്കങ്ങൾ