in , , , ,

LOVELOVE

ഈ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ കൊണ്ട് വരും; പ്രതീക്ഷകൾ പങ്ക് വെച്ച് അഡ്രിയാൻ ലൂണ

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ട താരമാണ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. മികച്ച പ്രകടനത്തിലൂടെ തന്നെയാണ് ലൂണ ആരാധകരുടെ മനം കവർന്നത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായിയി 25 മത്സരങ്ങളില്‍ ബൂട്ടകെട്ടിയ അഡ്രിയാന്‍ ലൂണ ഏഴ് ഗോളും ഏഴ് അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു.ഇപ്പോഴിതാ അടുത്ത സീസണിലെ പ്രതീക്ഷകളെ പറ്റി മനസ്സ് തുറക്കുകയാണ് ലൂണ.

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ട താരമാണ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. മികച്ച പ്രകടനത്തിലൂടെ തന്നെയാണ് ലൂണ ആരാധകരുടെ മനം കവർന്നത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായിയി 25 മത്സരങ്ങളില്‍ ബൂട്ടകെട്ടിയ അഡ്രിയാന്‍ ലൂണ ഏഴ് ഗോളും ഏഴ് അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു.

ഇപ്പോഴിതാ അടുത്ത സീസണിലെ പ്രതീക്ഷകളെ പറ്റി മനസ്സ് തുറക്കുകയാണ് ലൂണ. 2021 – 2022 സീസണില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട തിരിച്ച് പിടിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായുള്ള കഠിനാധ്വാനത്തിലാണ് ഞങ്ങളെന്നുമാണ് ലൂണ പറയുന്നത്.

കൂടാതെ ടീമിലെ പുതിയ വിദേശ താരങ്ങളെ പറ്റിയും ലൂണ മനസ്സ് തുറന്നു. കലിയുഷ്‌നിയെ പോലുള്ള താരങ്ങളെ ടീമിലെത്തിയത് അടുത്ത സീസണിൽ മധ്യനിരയെ ശക്തമാക്കുമെന്നും മധ്യനിരയിലും മുന്നേറ്റ നിരയിലും മികച്ച വിദേശ കളിക്കാര്‍ ഉള്ളത് ടീമിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പുതിയ വിദേശ താരങ്ങൾക്ക് ടീമിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നും ലൂണ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റിയും ലൂണ സംസാരിച്ചു. ഫുട്‌ബോളിന്റെ ജീവന്‍ ആരാധകര്‍ ആണെന്നും അവര്‍ ഇല്ലാതെ കളി ഒരിക്കലും പൂര്‍ണമാകില്ല എന്ന് പറഞ്ഞ ലൂണ ക്ലബ്ബില്‍ ആരാധര്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ക്ലബ് ഞങ്ങളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്കും മികച്ച പ്രതിഫലം നല്‍കിയേ മതിയാവുമെന്നും ആ ലക്ഷ്യ പ്രാപ്തിക്കായുള്ള യാത്രയിലാണ് ടീം ഒന്നടങ്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളാ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ കൊച്ചിയിൽ ഏറ്റുമുട്ടുന്നതോടെയാണ് പുതിയ സീസണിലെ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. ഏറെ നാളുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കോവിഡ് മൂലം അടച്ചിട്ട ഗ്രൗണ്ടുകളിലായിരുന്നു മത്സരങ്ങൾ.

ഗോവയെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്‌സ്?പക്ഷെ..

ജഡേജയെ വിട്ട് കൊടുക്കുമോ? ഒടുവിൽ ഉത്തരം നൽകി ചെന്നൈ സൂപ്പർ കിങ്‌സ്