in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

നെഞ്ചിടിക്കും; പ്ലേ ഓഫിന് മുമ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഭയപ്പെടുത്തുന്ന ഘടകം ഇതാണ്

നിലവിൽ പോയിന്റ് പട്ടികയുടെ പശ്ചാത്തലത്തിൽ എഫ്സി ഗോവയോ ഒഡീഷ എഫ്സിയോ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിലെ എതിരാളികൾ. ഇവരിൽ ആര് എതിരാളിയായി വന്നാലും അവരുടെ ഹോം തട്ടകത്തിലായിരിക്കും മത്സരം എന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.

ലീഗ് ഘട്ടത്തിൽ ഇനിയൊരു മത്സരം ബാക്കിയുണ്ടെങ്കിലും സീസൺ തുടക്കത്തിൽ കാഴ്ച വെച്ച മിന്നും പ്രകടനത്തിന്റെ ബലത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ 19 നും 20 നുമാണ് ഐഎസ്എല്ലിലെ പ്ലേ ഓഫ് മത്സരങ്ങൾ.

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാണെന്നത് വ്യക്തമായിട്ടില്ല. ലീഗ് ഘട്ടം പൂർത്തിയായാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് എതിരാളികൾ ആരാണെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളു.

നിലവിൽ പോയിന്റ് പട്ടികയുടെ പശ്ചാത്തലത്തിൽ എഫ്സി ഗോവയോ ഒഡീഷ എഫ്സിയോ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിലെ എതിരാളികൾ. ഇവരിൽ ആര് എതിരാളിയായി വന്നാലും അവരുടെ ഹോം തട്ടകത്തിലായിരിക്കും മത്സരം എന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.

എന്നാൽ ഇവരിൽ ആര് എതിരാളിയായി വന്നാലും കണക്കുകൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമല്ല. ഒഡീഷ എഫ്സിയോട് അവസാനമായി കളിച്ച ബ്ലാസ്റ്റേഴ്സിന്റെ എവേ മല്സരത്തില് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്.

അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ തട്ടകത്തിൽ പോയി കളിച്ചപ്പോഴും ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തു. ഇനി കണക്കുകൾക്ക് പുറമെ അവസാനം കളിച്ച അഞ്ച് എവേ മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിട്ടില്ല എന്നുള്ളതാണ്.

ദിമി പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ സാധ്യത കുറയുന്നൂ💔

ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി സൂപ്പർ താരം.സ്വാന്തമാകാൻ ഐഎസ്എൽ വമ്പന്മാർ