Aavesham MAX

കാത്തിരിപ്പിന് വിരാമം; ടോവിനോ സിനിമ ‘നടികർ’ OTTയിലേക്ക്, തീയതി പ്രഖ്യാപിച്ചു

തിയേറ്ററിൽ റിലീസ് ചെയ്ത് 15 മാസങ്ങൾക്ക് ശേഷം, ടൊവിനോ തോമസ് നായകനായ ചിത്രം നടികർ ഒടിടി റിലീസിനൊരുങ്ങുകയാണ്. സൈന പ്ലേ ഡിജിറ്റലാണ് നടികർ സിനിമയുടെ OTT അവകാശങ്ങൾ സ്വന്തമാക്കിയത്.

സിനിമ ഓഗസ്റ്റ് 8ന് പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്റർ റിലീസിൽ സിനിമയ്ക്ക് മികച്ച വിജയം നേടാൻ കഴിയാത്തെ വന്നതു കൊണ്ടാണ് OTT റിലീസ് ഇത്രയധികം വൈകാൻ കാരണമായത്.

ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് സുവിൻ സോമശേഖരനാണ്. കരിയറിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഡേവിഡ് പടിക്കൽ എന്ന സിനിമാതാരത്തിന്റെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്. വ്യവസായത്തിൽ പ്രസക്തി നിലനിർത്താൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് ഈ കോമഡി ഡ്രാമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

സൗബിൻ ഷാഹിർ, ഭാവന, ദിവ്യ പിള്ള, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ബാലു വർഗീസ്, അൽതാഫ് സലിം എന്നിവരും നടികറിൽ അഭിനയിക്കുന്നു. രതീഷ് രാജ് എഡിറ്റിംഗും ആൽബി ഛായാഗ്രഹണവും യക്സാൻ ഗാരി പെരേര, നേഹ നായർ എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു. 

തെലുങ്ക് സിനിമാ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ്, ഗോഡ്‌സ്പീഡ് സിനിമയ്‌ക്കൊപ്പം ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വലിയ തോതിൽ നിർമ്മിച്ചതാണെങ്കിലും ബോക്സ് ഓഫീസിൽ സിനിമ പരാജയപ്പെട്ടു.