കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വ്യപകമായി ചർച്ച ചെയ്ത സംഭവമാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹ്ല അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ. താരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നുവെന്നും മോഹൻ ബഗാൻ വമ്പൻ ഓഫറുമായി ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചെന്നുമായിരുന്നു വാർത്തകൾ. സഹലിനെ മോഹൻ ബഗാന് വിറ്റു എന്നതടക്കമുള്ള വാർത്തകൾ വരെ പുറത്ത് വന്നിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. സഹൽ അബ്ദുൽ സമദിനാണ് മോഹൻ ബഗാൻ ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചു എന്നത് ശെരിയാണ്. എന്നാൽ സഹലിനെ ബ്ലാസ്റ്റേഴ്‌സ് ബഗാന് വിറ്റിട്ടില്ല. സഹലിനെ ഒരിക്കലും വിൽക്കില്ല എന്ന നിലപാട് ബ്ലാസ്റ്റേഴ്‌സിനില്ല. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്ന വില കിട്ടിയാൽ മാത്രമേ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയുള്ളു.
സഹലിനായി ബഗാന് മുന്നോട്ട് വെച്ച ഓഫറുകളിൽ ബ്ലാസ്റ്റേഴ്‌സ് തൃപ്തരല്ല. ട്രാൻസ്ഫർ തുകയും ലിസ്റ്റൻ കൊളോക്കോയെയും താരമെന്നാണ് ബഗാന്റെ ഓഫർ. എന്നാൽ ഈ ഓഫർ ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചില്ല. സഹലിന്റെ വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വാപ്പ് ഡീലിന് തയാറല്ല. മുഴുവൻ ട്രാൻസ്ഫർ തുകയാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെടുന്നത്.
ലിസ്റ്റന് പകരം പ്രീതം കോട്ടലിനെ തരാമെന്ന് ബഗാന് വാഗ്ദാനം ചെയ്‌തെങ്കിലും അക്കാര്യവും ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചില്ല. പ്രീതം കോട്ടലിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് താൽപര്യമുണ്ടെങ്കിലും ഹോർമിപാമിന് നൽകിയുള്ള സ്വാപ്പ് ഡീലിൽ പ്രീതത്തെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന് താല്പര്യം. സഹലിനെ വിഷത്തിൽ മുഴുവൻ തുകയല്ലാതെ ഒരു സ്വാപ്പ് ഡീലിനും ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ല.
അതെ സമയം പ്രീതം കോട്ടൽ ബഗാനിൽ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഹോർമിയും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ഉറപ്പാവുകയും ചെയ്തു. ഹോർമി- പ്രീതം സ്വാപ്പ് ഡീൽ നടന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുനെങ്കിലും ഈ ഡീൽ നടന്നിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് സഹലിനെയും ഹോർമിയെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുമായി ബന്ധപെട്ട ഒരു ഡീലും ഇത് വരെ നടന്നിട്ടില്ല. കൂടാതെ ഇരുവരും ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്.