in

LOLLOL AngryAngry CryCry

ഐഎസ്എല്ലിൽ വാർ സിസ്റ്റം വരുമോ? ആരാധകർക്ക് നല്ല വാർത്തകൾ പ്രതീക്ഷിക്കാം

പല ഐഎസ്എൽ പരിശീലകരും ലീഗിലെ മോശം റഫറിങ്ങിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ റഫറിമാരിൽ നിന്നാണ് മോശം തീരുമാനങ്ങൾ പലപ്പോഴും വന്നിട്ടുള്ളത്. വിദേശ റഫറിമാർ നിയന്ത്രിക്കുന്ന മത്സരങ്ങളിൽ മോശം തീരുമാനങ്ങൾ വരുന്നത് വളരെ കുറച്ചാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഐഎസ്എല്ലിലെ 90% മത്സരങ്ങളും നിയന്ത്രിച്ചത് ഇന്ത്യൻ റഫറിമാരാണ്. പല മത്സരങ്ങളിലും റഫറിങ് മോശമാവുമ്പോൾ ഇതിനുള്ള പരിഹരമായി നിർദേശിക്കാനുള്ളത് വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) അല്ലെങ്കിൽ വിദേശ റഫറി എന്നുള്ളതാണ്.

kbfc rocks

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൾ ആരാധകരെ അലട്ടുന്ന വലിയ തലവേദനയാണ് മോശം റഫറിങ് എന്നുള്ളത്. പലപ്പോഴും റഫറിമാരുടെ മോശം തീരുമാനം കൊണ്ട് ഇഷ്ടടീമിന്റെ പോയിന്റുകൾ നഷ്ടപ്പെടാറുണ്ട്. ആരാധകരെ മാത്രമല്ല പരിശീലകർക്കും തലവേദനയാണ് റഫറിമാരുടെ മോശം തീരുമാനങ്ങൾ. നേരത്തെ തന്നെ പല ഐഎസ്എൽ പരിശീലകരും മോശം റഫറിങ്ങിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ റഫറിമാരിൽ നിന്നാണ് മോശം തീരുമാനങ്ങൾ പലപ്പോഴും വന്നിട്ടുള്ളത്. വിദേശ റഫറിമാർ നിയന്ത്രിക്കുന്ന മത്സരങ്ങളിൽ മോശം തീരുമാനങ്ങൾ വരുന്നത് വളരെ കുറച്ചാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഐഎസ്എല്ലിലെ 90% മത്സരങ്ങളും നിയന്ത്രിച്ചത് ഇന്ത്യൻ റഫറിമാരാണ്.

പല മത്സരങ്ങളിലും റഫറിങ് മോശമാവുമ്പോൾ ഇതിനുള്ള പരിഹരമായി നിർദേശിക്കാനുള്ളത് വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) അല്ലെങ്കിൽ വിദേശ റഫറി എന്നുള്ളതാണ്. ഐഎസ്എല്ലിൽ റഫറിമാരുടെ മോശം തീരുമാനങ്ങൾ ആവർത്തിക്കുമ്പോൾ എന്ത് കൊണ്ടാണ് ഇത് വരെയായും ഐഎസ്എൽ അധികൃതർ വാർ, അല്ലെങ്കിൽ വിദേശ റഫറി എന്നുള്ള ഓപ്‌ഷനുകൾ ഉപയോഗിക്കാത്തത്? അതിനുള്ള കാരണം ഐഎസ്എൽ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ്.

kbfc rocks

ഒരു സീസണിലേക്ക് വാർ സിസ്റ്റം തയാറാക്കാൻ മിനിമം 6.2 മില്യൻ ഡോളർ ചെലവഴിക്കണമെന്നാണ് കണക്കുകൾ. എന്നാൽ ഇത്രയും തുക ചിലവഴിക്കാനുള്ള സാമ്പത്തിക ഭദ്രത ഐഎസ്എല്ലിന് ഇല്ല എന്നുള്ളതാണ് വസ്തുത.

ഇനി രണ്ടാമത്തെ ഓപ്‌ഷനായ വിദേശ റഫറിയെ കൊണ്ട് വരിക എന്ന കാര്യത്തിലും ഐഎസ്എൽ അധികൃതർക്ക് തടസ്സങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് ഇതിന് പിന്നിലെയും കാരണം.

ഇന്ത്യൻ റഫറിമാർക്ക് ഒരു മത്സരം നിയന്ത്രിക്കാൻ നൽകുന്ന തുകയുടെ പത്തിരട്ടിയോളം തുകയാണ് വിദേശ റഫറിമാർക്ക് നൽകേണ്ടി വരുന്നത്. കൂടാതെ ഇന്ത്യൻ റഫറിമാർക്ക് പോലും ചെറിയ തുകയാണ് ഒരു മത്സരം നിയന്ത്രിക്കുന്നതിൽ ലഭിക്കുന്നത്.ഇന്ത്യൻ റഫറിമാർക്ക് മികച്ച പരിശീലനം നൽകി അവരെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രാപ്തരാക്കുക എന്നതാണ് നിലവിൽ ഈ പ്രശ്‌നത്തിനുള്ള പരിഹാരം.

ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നം തന്നെയാണ് വാർ, വിദേശ റഫറി എന്നീ ഓപ്‌ഷനുകൾക്ക് മുന്നിലുള്ള ഐഎസ്എല്ലിന്റെ വെല്ലുവിളികൾ. എന്നാൽ ഭാവിയിൽ ഐഎസ്എൽ മികച്ച സാമ്പത്തിക വരുമാനം നേടുകയാണെങ്കിൽ ഈ രണ്ട് സാധ്യതകളും ഐഎസ്എല്ലിൽ വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

പാഠം ഒന്ന്; പ്രശാന്തിനെ വിമർശിക്കരുത്; പാപം കിട്ടും

സ്റ്റാറ്റിസ്റ്റിക്സ് കൾക്ക് അപ്പുറമാണ് ആൻഡ്രേ ഫ്ലിന്റോഫ്