ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.
എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ ഏത് ജേഴ്‌സി അണിഞ്ഞു കളിക്കുമെന്ന്. ഇതിനെ ബന്ധപ്പെട്ട് IFT ന്യൂസ്‌മീഡിയ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്.
റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്രെയിനിങ് ജേഴ്സി ധരിച്ചായിരിക്കും ഡ്യൂറൻഡ് കപ്പ് കളിക്കുക. ഡ്യൂറൻഡ് കപ്പിന് പുറമേ ദുബായിൽ വച്ച് നടക്കാൻ പോകുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങളിലും ട്രെയിനിങ് ജേഴ്സി ധരിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.
https://twitter.com/IFTnewsmedia/status/1687414657584115712?t=CFrikv6VUSK6nOD_8tRWkQ&s=19
അഗസ്റ്റ് 13ന് ഗോകുലം കേരള എഫ്സിയുമയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം. ഗോകുലം കേരള, ബംഗളൂരു എഫ്സി, എയർ ഫോഴ്സ് എന്നീ ക്ലബ്ബുകൾ അടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.