in ,

LOVELOVE

സീസണിലെ മികച്ച താരം ആരാകും? ലൂണയും ഇവാനും ലിസ്റ്റിൽ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിലെ മത്സരങ്ങളെല്ലാം എട്ടു റൗണ്ടുകൾ വീതം പിന്നിട്ടിരിക്കുകയാണ്, ഇതേവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരം ആരാണ്? ആരായിരിക്കും ഈ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടുക എന്നെല്ലാം അറിയാനുള്ള ആകാംക്ഷയിലാണ് ഐഎസ്എൽ ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിലെ മത്സരങ്ങളെല്ലാം എട്ടു റൗണ്ടുകൾ വീതം പിന്നിട്ടിരിക്കുകയാണ്, ഇതേവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരം ആരാണ്? ആരായിരിക്കും ഈ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടുക എന്നെല്ലാം അറിയാനുള്ള ആകാംക്ഷയിലാണ് ഐഎസ്എൽ ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച 10 താരങ്ങളെയാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മുംബൈ സിറ്റി എഫ്സിയുടെ 3 താരങ്ങൾ ഈ ലിസ്റ്റിലുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും രണ്ട് താരങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. നായകനായ ഉറുഗായ് താരം അഡ്രിയാൻ ലൂണയും ഉക്രൈനിയൻ പുതുമുഖ താരം ഇവാൻ കലിയൂഷ്നിയുമാണ് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച 10 താരങ്ങളിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

8.42 റേറ്റിംഗ് നേടിയ മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് മിഡ്‌ഫീൽഡർ ഗ്രേഗ് സ്റ്റുവർടാണ് നിലവിൽ മുൻപന്തിയിലുള്ളത്, എടികെ മോഹൻ ബഗാന്റെ വിദേശ താരം ദിമിത്രി പെട്രടോസ് രണ്ടാം സ്ഥാനത്തുമുണ്ട്.

ഹൈദരാബാദ് എഫ്സിയുടെ ഗോൾകീപ്പർ കട്ടിമണി ലിസ്റ്റിൽ ഇടം നേടിയത് ശ്രേദ്ദേയമാണ്, എങ്കിലും നിലവിൽ പരിക്ക് ബാധിച്ച കട്ടിമണിക്ക് ഐഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ താരം ബിപിൻ സിങ് മൂന്നാം സ്ഥാനം നേടിയതും ഇന്ത്യൻ താരങ്ങളുടെ കളിമികവ് മെച്ചപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നുമുള്ള പ്രകടനം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച ടോപ് 10 താരങ്ങൾ ഇവരാണ് :

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം

മെസ്സിയുടെ പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്