in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അൽവാരോ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ? ആഗ്രഹങ്ങൾക്കും കാരണങ്ങളുണ്ട്

അൽവാരോയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ വിഷമമുണ്ടാക്കിയത് അദ്ദേഹം ക്ലബ് വിട്ട് പോയതല്ല. മറിച്ച് അദ്ദേഹത്തിൻറെ ഈ സീസണിലെ ഗോവയ്ക്ക് വേണ്ടിയുള്ള പ്രകടനമാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഇലവനിൽ നിർണായക സാന്നിധ്യമായിരുന്ന, സീസണിൽ 8 ഗോളുകൾ നേടിയ, അതും കിടിലൻ ഗോളുകൾ നേടിയ താരം ഈ സീസണിൽ ഗോവയ്ക്ക് വേണ്ടി നേടിയത് ആകെ ഒരൊറ്റ ഗോൾ മാത്രമാണ്.

അൽവാരോ വാസ്‌കസ് . കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്നും പ്രിയങ്കരനായ താരം. 2021- 22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ വാസ്‌കസ് തൊട്ടടുത്ത സീസണിൽ എഫ്സി ഗോവയിലേക്ക് പോയപ്പോഴും പലരും അദ്ദേഹത്തെ വെറുക്കാതിരുന്നതിന്റെ കാരണം അദ്ദേഹം ബ്ലാസ്റ്റേഴ്സിന് നൽകിയ സംഭാവനകൾ കൊണ്ട് തന്നെയാണ്.

കൂടുതൽ പ്രതിഫലം കണ്ടപ്പോൾ എഫ്സി ഗോവയിലേക്ക് കാലുമാറിയെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുമെങ്കിലും ഒരു കളിക്കാരനെ സംബന്ധിച്ച് പ്രത്യേകിച്ച് 30 കഴിഞ്ഞ ഒരു താരം, കരിയറിൽ ഇനി ഒരുപാട് സീസണുകളൊന്നും കളിയ്ക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ വലിയ വേതനത്തിന് പിന്നാലെ പോകുന്നത് ഫുട്ബാളിൽ സർവ്വസാധാരണമാണ്. എല്ലാവരും ലൂണയെ പോലെയല്ലല്ലോ, ഫുട്ബോളിന് ശേഷമുള്ള കരിയറും അദ്ദേഹത്തിന് പരിഗണിക്കേണ്ടതുണ്ട്.

അൽവാരോയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ വിഷമമുണ്ടാക്കിയത് അദ്ദേഹം ക്ലബ് വിട്ട് പോയതല്ല. മറിച്ച് അദ്ദേഹത്തിൻറെ ഈ സീസണിലെ ഗോവയ്ക്ക് വേണ്ടിയുള്ള പ്രകടനമാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഇലവനിൽ നിർണായക സാന്നിധ്യമായിരുന്ന, സീസണിൽ 8 ഗോളുകൾ നേടിയ, അതും കിടിലൻ ഗോളുകൾ നേടിയ താരം ഈ സീസണിൽ ഗോവയ്ക്ക് വേണ്ടി നേടിയത് ആകെ ഒരൊറ്റ ഗോൾ മാത്രമാണ്. മൂന്ന് അസിസ്റ്റുകൾ മാത്രം തന്റെ പേരിലാക്കിയ അൽവാരോയ്ക്ക് പലപ്പോഴും ഗോവയുടെ ബെഞ്ചിലായിരുന്നു സ്ഥാനം. കേവലം 793 മിനുട്ടുകൾ മാത്രമാണ് അദ്ദേഹം ഈ സീസണിൽ കളിക്കാനിറങ്ങിയത്.

ബ്ലാസ്റ്റേഴ്സിൽ മിന്നും പ്രകടനം കാഴ്ച്ച വെച്ച അൽവാരോയ്ക്ക് ഗോവയിൽ എന്താണ് സംഭവിച്ചത്? അൽവാരോയുടെ നിറം മങ്ങിയതാണോ അതോ അദ്ദേഹത്തിൻറെ കളിരീതിയ്ക്ക് പറ്റിയ ടീമല്ലേ എഫ്സി ഗോവ? ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ലെങ്കിലും അൽവാരോയെ വീണ്ടും ബ്ലാസ്റ്റേഴ്സിൽ എടുക്കണെമന്ന് ചില ആരാധകരെങ്കിലും ആഗ്രഹിക്കുന്നുണ്ട്.

ലൂണയെ പോലെ ഒരാൾ ഗോവയുടെ മധ്യനിരയിൽ ഇല്ലാത്തതാണോ, അല്ലെങ്കിൽ ലൂണയെ പോലെ അൽവാരോയ്ക്ക് നോഹ സാദോയിയും ബ്രെണ്ടനും എടു ബെഡിയയും പാകമാകാത്തതാണോ എന്ന ചോദ്യത്തിനും പ്രസ്കതിയുണ്ട്. അടുത്ത സീസണിൽ അൽവാരോ വീണ്ടും ബ്ലാസ്റ്റേഴ്സിൽ എത്തിയാൽ ഇവാൻ വുകമനോവിച്ച് താരത്തെ കൃത്യമായി ഉപയോഗിക്കുമെന്നും ലൂണയുമായി നല്ലൊരു കെമിസ്ട്രി വർക്കാവുമെന്നും ലൂണയുടെ വർക്ക് റേറ്റ് കുറയുമെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലരും കരുതുന്നുണ്ട്. അതിനാൽ തന്നെയാണ് നടക്കുമോ എന്നറിയില്ലെങ്കിലും അൽവാരോ വീണ്ടും മഞ്ഞക്കുപ്പായത്തിലെത്താൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലരെങ്കിലും ആഗ്രഹിക്കുന്നത്.

ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള മത്സരത്തിന് മുൻപായി ആശാന്റെയൊപ്പം ലൂണ വരും..

ഞങ്ങളെ കണ്ട് പഠിക്കൂ; മുംബൈ ഇന്ത്യൻസ് ആരാധകരോട് സിഎസ്കെ ഫാൻസ്‌