എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ് എന്ന് വരുമെന്ന കാത്തിരിപ്പിലാണ്. ഈ മാസം തന്നെ ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ സൈനിങ് നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ആരാധകരുടെ ഈ കാത്തിരിപ്പിലും ഒരു സങ്കടകരമായ വാർത്തയാണ് ആരാധകരെ തേടി വരുന്നത്. ഇന്ത്യൻ സൂപ്പർ യുവ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ 22 ക്കാരനായ യുവ മധ്യനിര താരം ആയുഷ് അധികാരിയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. താരം ഇനി ഐഎസ്എലിൽ ചെന്നൈ എഫ്സിക്കി വേണ്ടി പന്ത് തട്ടും.
2020-21 സീസൺ മുന്നോടിയായി ഐ-ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. താരം ബ്ലാസ്റ്റേഴ്‌സിനായി ഏകദേശം 25 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോളും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായി കാത്തിരിക്കുകയാണ്.
