യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ സ്പെയിനിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു 17 കാരനായ ലാമിനെ യമാൽ. സീസണിൽ മിന്നും പ്രകടനം നടത്തുന്ന ഈ കൗമാരതാരത്തിലൂടെ തങ്ങൾ കിരീടം നേടുമെന്ന് സ്പെയിനും പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പോർച്ചുഗലിന്റെ ന്യൂനോ മെൻഡസ് താരത്തെ ഇടത് വിങ്ങിൽ തളച്ചിടുകയായിരുന്നു. മത്സരശേഷവും ന്യൂനോ യമാലിനെ പറ്റി സംസാരിച്ചു.
‘സീസണിൽ ഞാൻ ഒരുപാട് മികച്ച കളിക്കാരെ നേരിട്ടുണ്ട്. ലോകോത്തര താരങ്ങളെയും സാങ്കേതിക മികവുമുള്ള താരങ്ങളെ നേരിട്ടു. അതിലൊന്നായിരുന്നു യമാൽ. എന്നാൽ ഫൈനലിൽ അദ്ദേഹം വിജയം നേടുന്നത് തടയാൻ ഞാൻ എന്റെ ഏറ്റവും മികച്ചത് തന്നെ പുറത്തെടുത്തു. അതിനാൽ ഞങ്ങൾക്ക് ഇന്ന് കിരീടം നേടാനായി. അതിൽ ഞാൻ സന്തോഷിക്കുന്നു’ ന്യൂനോ പറഞ്ഞു.
ബാലൺഡി ഓറിനെ പറ്റിയും ന്യൂനോ സംസാരിച്ചു. ഈ സീസണിൽ യമാലിനെ പോലെ ഒസ്മാൻ ടെമ്പേല പ്രകടനമാണ് നടത്തിയതെന്ന് പറഞ്ഞ ന്യൂനോ ടെമ്പേലെയ്ക്ക് ബാലൺ ഡി ഓർ ലഭിക്കാൻ ഒരു സഹതാരം എന്നനിലയിൽ ഞാൻ സഹായിക്കുമെന്ന് കൂട്ടിചേർത്തു.
അതേ സമയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.
പിന്നീട് 45-ാം മിനിറ്റ് വരെ മത്സരം സമനിലയില്‍ തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിന്‍ ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.
90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല.ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.
source: Portugal’s Mendes says he ‘cancelled out’ Yamal in final win
