in

28 എവേ മത്സരങ്ങളിൽ തോൽവി അറിയാതെ ചെകുത്താൻമ്മാർ കുതിക്കുന്നു, സമ്പൂർണ്ണ വിശകലനം…

Manchester United vs Wolves [B/R Football]

മുളിനോക്‌സ് സ്റ്റേഡിയത്തിൽ പന്തു തട്ടുമ്പോഴേ ചെന്നായ് കൂട്ടത്തിന്റെ അഴിഞ്ഞാട്ടം ഓരോ യുണൈറ്റഡ് ആരാധകനും മനസ്സിൽ കണ്ടിട്ടുണ്ടാകണം. ടോട്ടൻഹാമിനെതിരെയും ലെസ്റ്റർ സിറ്റിക്ക് എതിരെയും കണ്ട വോൾവ്‌സ് പോരാട്ട വീര്യം തന്നെയായിരുന്നു യുണൈറ്റഡ് ആരാധകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടുന്ന ഘടകം.

പ്രതീക്ഷിച്ച പോലെ തന്നെ നടന്നു, അഡമാ ട്രഓരെ ആദ്യ പകുതിയിൽ യുണൈറ്റഡ് പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തി കൊണ്ടിരുന്നു. മധ്യ നിരയിൽ ഫ്രെഡ് ന്റെ ആവറേജ് പെർഫോമൻസ് കൂടി ആയപ്പോൾ വോൾവ്സ് നു കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു ആദ്യ പകുതിയിൽ. റുബെൻ നെവെസിന്റെ നിർണായക നീക്കങ്ങൾ യുണൈറ്റഡ് ഗോൾ മുഖത്തു ഭീതി ജനിപ്പിച്ചു കൊണ്ടേ ഇരുന്നു.

Manchester United vs Wolves [B/R Football]

ട്രഓരെയും, റൗൾ ജിമിനെസും, ട്രിന്കാവോയും മാഞ്ചെസ്റ്റെർ ഗോൾ വല ലക്ഷ്യമാക്കി ഇരച്ചു കേറി എങ്കിലും വരനെയും മഗ്യുറും ഡേവിഡ് ഡി ഗയയും ഇരുക്കു പ്രതിരോധo തീർത്തപ്പോൾ വോൾവ്സ് മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. വോൾവ്‌സ് നിർഭാഗ്യം കൂടി ആയപ്പോൾ ആദ്യ പകുതിയിൽ മാഞ്ചെസ്റ്റെർ ഗോൾ മുഖത്തു കാര്യമായ പരിക്ക് പറ്റിയില്ല. ഗോളെന്നുറച്ച ഒരു ഷോട്ട് തടുത്ത വാൻ ബിസാക്കയും ആദ്യ പകുതിയിൽ മാഞ്ചസ്റ്ററിന്റെ രക്ഷക്കെത്തി.

ഡേവിഡ് ഡി ഗയയുടെ പ്രകടനം ഇന്നത്തെ മത്സരത്തിലെ എടുത്തു പറയേണ്ടതു തന്നെ ആയിരുന്നു വോൾവി‌സിന്റെ ഗോളെന്നുറച്ച അഞ്ചോളം ഷോട്ടുകളാണ് അദ്ദേഹം തടഞ്ഞിട്ടത്. മുപ്പതാം വയസിലും അദ്ദേഹം പുറത്തെടുക്കുന്ന പോരാട്ട വീര്യം ചെകുത്താൻമ്മാരുടെ മൂത്തകൂട്ടാകും തീർച്ച.

സ്റ്റാർട്ടിങ് ഇലവനിൽ ആദ്യമായി സ്ഥാനം കണ്ടെത്തിയ ജെയ്ഡൻ സാഞ്ചോ നിരാശ പെടുത്തിയപ്പോൾ ആദ്യ മത്സരത്തിൽ ചെകുത്താൻ ജേഴ്സി അണിഞ്ഞ റാഫേൽ വരാനെ മിന്നി തിളങ്ങി. ഏരിയൽ ബോളുകൾ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ച വരാനെ വോൾവ്‌സ് മുന്നേറ്റ താരത്തിന്റെ മികച്ചൊരു മുന്നേറ്റത്തിന്റെ സമർഥമായി ബ്ലോക്ക് ചെയ്തത് മനോഹര കാഴ്ചയായി.

വലതു വിങ്ങിൽ മികച്ചു നിന്ന ഗ്രീൻവുഡ്‌ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ വിഷമിച്ചെങ്കിലും രണ്ടാം പകുതിയിൽ കവാനിയുടെ വരവോടു കൂടി പ്രകടങ്ങൾക്കു കുറച്ചു കൂടി മൂർച്ച കൂട്ടി. സമനിലയിലേക്ക് നീങ്ങി കൊണ്ടിരുന്ന മത്സരത്തിൽ 80 ആം മിനുട്ടിൽ റാഫേൽ വരാന്റെ അസ്സിസ്റ്റിൽ നിന്നും ഗ്രീൻവുഡിന്റെ തകർപ്പൻ ഷോട്ടിന് വോൾവ്സ് ഗോളി ജോസേ സ യുടെ കൈകളിൽ ഉരുമ്മി പന്തു വല തുളക്കുമ്പോൾ അത് വരെ നിരാശരായ മാഞ്ചെസ്റ്റെർ ആരാധകർ ആവേശഭരിതരായിരുന്നു. സ്കോർ 0-1.

ഫ്രഡും സാഞ്ചോയും നിരാശ പെടുത്തിയ മത്സര ഫലം ആരാധകർക്ക് അതിരു കവിഞ്ഞ ആഹ്ലാദം നൽകുന്നില്ല എന്നത് തീർച്ച. കേവലം ഒരു ദിനം മാത്രം ശേഷിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഏറെ കാലത്തെ ആവിശ്യമായ CDM നെ കൊണ്ട് വന്നു മധ്യ നിര മെച്ചപ്പെടുത്തും എന്ന് നമുക്ക് പ്രത്യാശിക്കാം. വാൻ ഡി ബീകിനു അവസരം നൽകാത്തതിൽ യുണൈറ്റഡ് ആരാധകർക്ക് ഒലെ ഗുണ്ണാർ സോൾഷെയറോടുള്ള അമർഷം കടുത്തു വരുന്നതും നമുക്ക് കാണാനാകും.

ബിന്നിച്ചായൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല സർ, ഇങ്ങനെയൊരു മുഖം കൂടിയുണ്ട്

ഗില്ലിനെ ഓപ്പണർ ആക്കണം രാഹുലിനെ മിഡിൽ ഓർഡറിലേക്ക് ഇറക്കണം, ഇന്ത്യൻ ടീമിന് പുതിയ നിർദ്ദേശം…