കായിക ലോകത്തെ ആവേശകരമായ വാർത്തകളും വിശകലനങ്ങളുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ആവേശം ക്ലബ്, പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പ്രവർത്തന മണ്ഡലം വികസിപ്പിച്ച്, പ്രേക്ഷകർക്ക് കൂടുതൽ വിനോദാനുഭവങ്ങൾ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.ഇതുവരെ ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആവേശം ക്ലബ്ബ്, ഇനി ‘ആവേശം മാക്സ്’ എന്ന പുത്തൻ പേരിൽ വിനോദ ലോകത്തേക്കും ചുവടുവെക്കുകയാണ്.
കായിക മേഖലയുടെ ആവേശം ചോർന്നുപോകാതെ തന്നെ, സിനിമ, ബിഗ് ബോസ് പോലുള്ള ടെലിവിഷൻ റിയാലിറ്റി ഷോകൾ, മറ്റ് ജനപ്രിയ വിനോദ പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഇനി ആവേശം മാക്സിലൂടെ ലഭ്യമാകും.
ഒരു ഓൺലൈൻ കായിക മാധ്യമം എന്നതിലുപരി, സമഗ്രമായ വിനോദ പ്ലാറ്റ്‌ഫോം എന്ന നിലയിലേക്ക് മാറാനുള്ള ക്ലബ്ബിന്റെ ദീർഘവീക്ഷണമുള്ള തീരുമാനമാണിത്. മലയാളികളുടെ ഇഷ്ട വിഷയങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട്. അപ്പോൾ തുടങ്ങുകയാണ്..കൂടെയുണ്ടാവണം..
