ബ്രസീൽ ഫുട്ബോൾ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നിലാണ് നിലവിൽ.ലോകക്കപ്പ് യോഗ്യത റൗണ്ടിൽ നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് അവർ.2026 ലോകക്കപ്പിനുള്ള യോഗ്യത റൗണ്ടിൽ കളിച്ച 15 മത്സരങ്ങളിൽ 6 എണ്ണം മാത്രമാണ് ഇത് വരെ ബ്രസീലിന് ജയിക്കാൻ കഴിഞ്ഞത്.5 മത്സരങ്ങളിൽ തോൽവി രുചിച്ചു
ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ തന്നെയാണ് ആഞ്ചലോട്ടി നിയമിതനായിരിക്കുന്നത്. 2026 ലോകക്കപ്പ് എന്നാ ഒറ്റ ലക്ഷ്യം മാത്രമേ നിലവിലുള്ളത്.പക്ഷെ നിലവിൽ ടീമിന്റെ ഫോം വളരെ മോശമാണ്.കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണ് അവർ വിജയിച്ചത്.
ബാക്കി 3 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. അർജന്റീനയോട് നാണകെട്ട് തോൽവി രുചിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നടന്ന ഇക്വഡോറിനെതിരെയുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയും ചെയ്തു.
