Uncategorized

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരത്തിന് ഓഫർ; സ്വന്തമാക്കാനായി രംഗത്ത് വന്നത് ബംഗളുരു എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ  പ്രചരിക്കുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബംഗളുരു എഫ്സി.

ബംഗാൾ സ്പോർട്സ് മാധ്യമ പ്രവർത്തകനായ സോഹൻ പോഡ്ഡറാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും സോഹൻ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

കഴിഞ്ഞ കുറെ സീസണായി ഹോർമിപ്പാം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് പറഞ്ഞു അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു ഓഫർ വന്നാൽ മാത്രമേ താരത്തെ മാനേജ്‍മെന്റ് വിട്ട്കൊടുക്കുകയുള്ളു. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി 2027 വരെ കരാറുണ്ട്. അതുകൊണ്ട് തന്നെ ട്രാൻസ്ഫർ ഫീയും ഉൾപ്പെടും.