ബിഗ് ബോസ് സീസൺ ഏഴിന് തുടക്കമായിരിക്കുകയാണ്, ആദ്യ ദിനത്തിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് സീസണിലെ ആദ്യ മത്സരാർത്ഥിയായ അനീഷ് ശ്രദ്ധ നേടുകയാണ്. തന്റെ ഗെയിം പ്ലാനിലൂടെ മറ്റുള്ളവരെ മറികടന്ന് മുന്നേറുന്ന ഈ നീക്കം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
രണ്ട് വർഷത്തെ ബിഗ് ബോസ് നിരീക്ഷണം അനീഷിൻ്റെ ഗെയിം പ്ലാനിന് വ്യക്തമായ ദിശാബോധം നൽകിയിട്ടുണ്ടെന്ന് വ്യക്തമാണ്. മറ്റു മത്സരാർത്ഥികളുടെ വെറുപ്പ് പിടിച്ചുപറ്റി പ്രേക്ഷക വോട്ടുകൾ നേടുന്ന തന്ത്രമാണ് അദ്ദേഹം ആദ്യ ദിനം തന്നെ പയറ്റിയത്.
സാധാരണ നിയമങ്ങളെ മറികടന്നാണ് അനീഷ് സീസണിലെ ആദ്യ ക്യാപ്റ്റനായത്. മറ്റു മത്സരാർത്ഥികൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അനീഷിനെ എതിർത്തെങ്കിലും, ബിഗ് ബോസിന്റെ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ അനീഷ് ആ സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.
സീസൺ ആറിലെ ജിന്റോ, സീസൺ രണ്ടിലെ രജിത് കുമാർ എന്നിവർ ഉപയോഗിച്ച അതേ തന്ത്രമാണ് അനീഷും പിന്തുടരുന്നത്. സഹമത്സരാർത്ഥികളുടെ എതിർപ്പ് നേടിയവർ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുന്ന പ്രവണത പല സീസണുകളിലും കണ്ടിട്ടുണ്ട്.
ഈ ഗെയിം പ്ലാൻ വിജയിച്ചാൽ അനീഷ് ഈ സീസണിൽ ഫൈനൽ ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതല്ലെങ്കിൽ പോലും, ഈ സീസണോടുകൂടി പ്രേക്ഷക ശ്രദ്ധ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
