അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സൂപ്പർ താരങ്ങളെ അടുത്ത സീസൺ മുന്നോടിയായി പുറത്താക്കിയിരിക്കുകയാണ്. വിദേശ താരം ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത, ഗോൾകീപ്പർ കമൽജിത് സിംഗ് എന്നിവരാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുന്നത്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
2023-24 സീസൺ മുന്നോടിയായിയാണ് ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മികച്ച പ്രകടനം തന്നെയായിരുന്നു പെപ്ര ബ്ലാസ്റ്റേഴ്സിനായി കാഴ്ച്ചവെച്ചത്. രണ്ട് സീസണുകളിലായി 34 മത്സരങ്ങൾ നിന്ന് 14 ഗോളുകൾ താരം നേടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിക്ഷകളോടെ സ്വന്തമാക്കിയ താരമാണ് ഇഷാൻ പണ്ഡിത. എന്നാൽ പരിക്കുകൾ താരത്തെ തളർത്തുകയായിരുന്നു. 27 കാരൻ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്നെങ്കിലും 15 മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ. ഇതിൽ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ, ഗോളികളുടെ മോശം പ്രകടനത്തെ വിലയിരുത്തിയും സോം കുമാറിന്റെ പകരക്കാരനായുമാണ് കമൽജിത് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഒഡിഷയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ലോൺ കാലാവധി കഴിഞ്ഞതോടെയാണ് താരം ടീം വിടുന്നത്. എന്തിരുന്നാലും ഇവരെക്കാൾ മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പകരക്കാരായി സ്വന്തമാക്കുമെന്ന് പ്രതിക്ഷിക്കാം.
