Uncategorized

‘കടക്ക് പുറത്ത്‘, ലൂണയോട്‌ ക്ലബ്‌ വിടാൻ ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്; അപ്ഡേറ്റ് ഇതാ…

സീസൺ കഴിഞ്ഞത് മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ക്ലബ്‌ വിട്ടേക്കും ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെള്ളിപ്പെടുത്തലുകൾ പുറത്ത് വരുകയാണ്.

IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അഡ്രിയാൻ ലൂണയോട്‌ ക്ലബ്‌ വിടാൻ ആവിശ്യപ്പെട്ടിരിക്കുകയാണ്. വരാൻ പോവുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലാനുകളിൽ ലൂണയില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2021ൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം കാഴ്ച്ചവെച്ചത്. താരം ഇതോടകം ബ്ലാസ്റ്റേഴ്‌സിനായി 75 മത്സരങ്ങൾ നിന്ന് 13 ഗോളുകളും 23 അസ്സിസ്റ്റും നേടിയിട്ടുണ്ട്. എന്നാൽ ഈ കഴിഞ്ഞ സീസണിൽ ലൂണക്ക് വേണ്ടത്ര പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് താരത്തെ പുറത്താക്കാൻ തീരുമാനിച്ചത്. 

റിപ്പോർട്ടുകൾ പ്രകാരം ചില ഐഎസ്എൽ ക്ലബ്ബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നാണ്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.