ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ നിന്നും ഐഎസ്എൽ മെയിൻ സ്‌ക്വാഡിലേക്ക് പ്രൊമോട്ട് ചെയ്ത താരമാണ് സുഖം യോഹെൻബ മെയ്തേയ്.
ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് 21കാരനായ താരത്തെ ലോണിൽ വിടാൻ പോവുകയാണ്. വരും ആഴ്ചകളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ട്രാൻസ്ഫർ നീക്കം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.
90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തിന് മികച്ച പ്ലേ ടൈം ലഭിക്കാനാണ് ലോണിൽ വിടുന്നതുമെന്ന് ഷേണോയ് വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. എന്തിരുന്നാലും താരത്തിന്റെ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
