സൂപ്പർസ്റ്റാർ രജനികാന്ത് സിനിമ കൂലി തിയേറ്ററുകളിലെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. പുലർച്ചെ 4 മണിക്കാണ് കൂലിയുടെ ആദ്യ പ്രീമിയർ. ഇന്ത്യയിൽ രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ തുടങ്ങുക.
കൂലി ഇറങ്ങുന്നത്തോടെ തന്നെ എല്ലാ സിനിമ പ്രേമികളും ഉറ്റു നോക്കുന്നത് കൂലി ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിരിക്കുമോ എന്നാണ്. ഇതിന് വ്യക്തമായ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ ലോകേഷ് കനഗരാജ്.
ആരാധകർ കാത്തിരിക്കുന്ന കൂലി LCU ന്റെ ഭാഗമല്ലായെന്നാണ് ലോകേഷ് സൂചന നൽകുന്നത്. കൂലിയുടെ റിലീസുമായി ബന്ധപ്പെട്ട് ലോകേഷ് പുറത്ത് വിട്ട കുറുപ്പിലാണ് ഈയൊരു കാര്യം വ്യക്കതമാക്കിയിരിക്കുന്നത്.
തലൈവർക്ക് വേണ്ടിയുള്ള സ്റ്റാൻഡ് എലോൺ ചിത്രമാണ് കൂലിയെന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. ഇതിന് മുൻപുള്ള LCU ഭാഗമായുള്ള സിനിമകൾ ഇറങ്ങുമ്പോൾ ലോകേഷ് ആദ്യം ഇറങ്ങിയ LCU ഭാഗമായുള്ള ചിത്രങ്ങൾ കണ്ട് വേണം തിയേറ്ററുകളിലെത്തേണ്ടത് എന്ന് അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഈയൊരു പതിവ് ഇല്ല.
സിനിമ LCU ന്റെ ഭാഗമല്ലായെന്ന് ഏകദേശം ഉറപ്പായത്തോടെ ആരാധകർ ഇനി കാത്തിരിക്കുന്നത് സിനിമയിൽ ഇനി സർപ്രൈസുകളുണ്ടോ എന്നാണ്. എന്തിരുന്നാലും സർപ്രൈസ് ഉണ്ടോ അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം മതി.
