Sports

തീർന്നിട്ടില്ല; പുതിയ പ്രഖ്യാപനവുമായി ഡ്രീം 11

ഇന്ത്യൻ നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ കാരണം ഡ്രീം11-ൻ്റെ പ്രധാന വരുമാന മാർഗ്ഗം ബാധിക്കപ്പെട്ടതോടെയാണ് കമ്പനി ആഗോള വിപണിയിലേക്ക് തിരിഞ്ഞത്.

ഇന്ത്യൻ കായിക പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഫാന്റസി ഗെയിംമിങ് ആപ്പായിരുന്നു ഡ്രീം 11. എന്നാൽ പണം ഉപയോഗിച്ചുള്ള ബെറ്റിങ് കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ഡ്രീം 11 ന് പണം നൽകിയുള്ള സേവനങ്ങൾ പൂർണമായും നിർത്തലാക്കേണ്ടി വന്നു. ഇതോടെ ജനപ്രീതി ഇടിഞ്ഞ ഡ്രീം 11 ഇപ്പോൾ ഒരു പുതിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.

ഡ്രീം11 തങ്ങളുടെ പ്രവർത്തനം ആഗോളതലത്തിലേക്ക് ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്. അമേരിക്ക, യുണൈറ്റഡ് കിങ്ഡം (യുകെ) ഉൾപ്പെടെ 11 അന്താരാഷ്ട്ര വിപണികളിലാണ് കമ്പനി തങ്ങളുടെ സേവനങ്ങൾ ആരംഭിച്ചത്. ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് നിയമങ്ങളിൽ വന്ന മാറ്റങ്ങളെത്തുടർന്ന്, രാജ്യത്തിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കമാണിത്.

പ്രവർത്തനം ആരംഭിച്ച രാജ്യങ്ങൾ

  • യുണൈറ്റഡ് സ്റ്റേറ്റ്സ് (US)
  • യുണൈറ്റഡ് കിങ്ഡം (UK)
  • ഓസ്‌ട്രേലിയ
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
  • കാനഡ
  • ന്യൂസിലാൻഡ്
  • മലേഷ്യ
  • നേപ്പാൾ
  • ബംഗ്ലാദേശ്
  • ദക്ഷിണാഫ്രിക്ക
  • ശ്രീലങ്ക

ഇന്ത്യൻ നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ കാരണം ഡ്രീം11-ൻ്റെ പ്രധാന വരുമാന മാർഗ്ഗം ബാധിക്കപ്പെട്ടതോടെയാണ് കമ്പനി ആഗോള വിപണിയിലേക്ക് തിരിഞ്ഞത്. പരസ്യങ്ങളിലൂടെ വരുമാനം നേടുന്ന പുതിയ ബിസിനസ്സ് മോഡൽ വഴി, ബ്രാൻഡുകൾക്ക് ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം വരുന്ന ഡ്രീം11 ഉപയോക്താക്കളിലേക്ക് എത്താൻ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.