Aavesham MAX

ദുൽഖർ സൽമാൻ സിനിമ ‘കാന്തയുടെ’ പുതിയ ഗാനം പുറത്ത്; പാട്ടിനൊപ്പം ദുൽഖറിന്റെ കിടിലൻ ഡാൻഡും, വീഡിയോ കാണാം…

ദുൽഖർ സൽമാനും ഭാഗ്യശ്രീ ബോർസെയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കാന്തയുടെ ‘പനിമലരേ‘ എന്ന മനോഹര ഗാനം പുറത്തിറങ്ങി. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പാട്ടിനൊപ്പം പ്രേക്ഷക ശ്രദ്ധ നേടുകയാണ് ദുൽഖർ സൽമാന്റെയും ഭാഗ്യശ്രീ ബോർസെയുടെയും നൃത്ത ചുവടുക്കളും. ഝാനു ചന്ററാണ് ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. പ്രദീപ് കുമാർ, പ്രിയങ്ക എൻ കെ എന്നിവർ ആലപിച്ച ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് കുട്ടി രേവതിയാണ്.

സംവിധായകൻ സെൽവമണി സെൽവരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പീരിയഡ് ഡ്രാമയാണ് കാന്ത. സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത് സെൽവമണി സെൽവരാജ്തന്നെയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. 

ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ്വൈഡ് റിലീസ്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.