CricketIndian Cricket Team

ഇന്ത്യക്ക് തിരച്ചടി; ജസ്പ്രീത് ബുംറയ്ക്ക് ഏഷ്യന് കപ്പ്‌ നഷ്ടമാക്കും

ഇന്ത്യൻ ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശക്കരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസ് സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലായെന്ന് ചില ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈയൊരു വിശ്രമ കാലാവധി നീട്ടാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്‌ വരുന്നത്. ജോലിഭാരം കാരണമായിരിക്കും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഏഷ്യാ കപ്പ് ടി20 നഷ്ടമാക്കുക.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലായി 119.4 ഓവറുകൾ എറിഞ്ഞ 31 കാരൻ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാൽ നാലാം മത്സരത്തിൽ ഈയൊരു ഫോം തുടരാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് ടീം താരത്തിന് വിശ്രമം നൽകിയത്.

ഏഷ്യ കപ്പിൽ താരം പങ്കെടുത്തിയിലെങ്കിലും, ഏഷ്യ കപ്പ് കഴിഞ്ഞ് ഇന്ത്യയിൽ വെച്ച് അടുത്താഴ്ച തുടങ്ങുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ പരമ്പരയിൽ താരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്‌. ഒക്ടോബർ 2 മുതലാണ്  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ പരമ്പര തുടങ്ങുക.