in , , ,

LOLLOL LOVELOVE CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിലക്ക്

കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ്‌സിക്കെതിരായ മല്‍സരശേഷം നടന്ന സംഭവങ്ങളിലാണ് നിഹാലിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടി വിധിച്ചത്. 5 മല്‍സരങ്ങളില്‍ നിന്ന് വിലക്കും 10 ലക്ഷം രൂപയുമാണ് താരത്തിനെതിരെയുള്ള കെഎഫ്എ നടപടി. പിഴ അടച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നന്നായി കളിച്ചാൽ മാത്രം പോരാ…കളിക്കളത്തിൽ താരങ്ങൾ തങ്ങളുടെ പ്രഫഷണലിസവും സ്പോർട്സ്മാൻ സ്പിരിറ്റും നിലനിർത്തണം. പേരിൽ നന്നായി പന്ത് തട്ടാൻ അറിയുന്ന പലരും മോശം പെരുമാറ്റം കാരണം എങ്ങും അറിയപ്പെടാതെ പോയിട്ടുണ്ട്. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം നിഹാൽ സുധീഷിന്റെ കാര്യമാണ്. കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ നിഹാൽ സുധീഷിനെതിരെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കും പിഴയും പ്രഖ്യാപിച്ചത്.

കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ്‌സിക്കെതിരായ മല്‍സരശേഷം നടന്ന സംഭവങ്ങളിലാണ് നിഹാലിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടി വിധിച്ചത്. 5 മല്‍സരങ്ങളില്‍ നിന്ന് വിലക്കും 10 ലക്ഷം രൂപയുമാണ് താരത്തിനെതിരെയുള്ള കെഎഫ്എ നടപടി. പിഴ അടച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ്‌സിക്കെതിരായ മല്‍സരശേഷം ഡ്രെസിംഗ് റൂം തകര്‍ക്കുകയും എതിര്‍താരത്തെ തുപ്പി എന്നതടക്കമുള്ള ആരോപണങ്ങളാണ് നിഹാലിന് നേരെ ഉയര്‍ന്നത്. ഇതിലാണ് താരത്തിനെതിരെ നടപടിയുണ്ടായത്.

നടപടി കേരളാ ഫുട്ബോൾ അസ്സോസിയേഷന്റേതായത് കൊണ്ട് നിഹാൽ സുധീഷിന് ഐഎസ്എല്ലിൽ കളിക്കുന്നതിന് തടസ്സമൊന്നുമില്ല. പക്ഷെ താരത്തിന്റെ ഈ മോശം പെരുമാറ്റം ബ്ലാസ്റ്റേഴ്സിന് തലവേദനയാവും. കാരണം ബ്ലാസ്റ്റേഴ്‌സ് പോലുള്ള പ്രൊഫഷണൽ ക്ലബ്ബിൽ കളിക്കുമ്പോൾ താരം അതിന്റെതായപ്രൊഫഷണലിസവും കൈവരിക്കേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്‌സ് വലിയ ഭാവി കണക്കാക്കുന്ന താരമാണ് നിഹാൽ സുധീഷ്. ഈ സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് വലിയ ഭാവി കണക്കാക്കുന്ന ഒരു യുവതാരത്തിന്റെ സ്വഭാവം ഇത്തരത്തിലായാൽ താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ചിലപ്പോൾ തീരുമാനങ്ങൾ മാറ്റേണ്ടി വരും.

ALSO READ; സ്വന്തം പേര് കാരണം റഫറി റെഡ് കാർഡ് നൽകിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓർമ്മയുണ്ടോ?

കാര്യങ്ങൾ പന്തിയല്ല; ഇവാൻ ആശാനെതിരെ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടിക്കൊരുങ്ങി എഐഎഫ്എഫ്; ഏറ്റവും പുതിയ അപ്ഡേഷൻ അറിയാം

അങ്ങനെ ഐഎസ്എല്ലിലും ‘വാർ’ വരുന്നു; പക്ഷെ നിങ്ങൾ ഉദ്ദേശിച്ച വാറല്ല; ഐഎസ്സ്എല്ലിൽ കൊണ്ട് വരാനൊരുങ്ങുന്ന വാറിനെ കുറിച്ചറിയാം