പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സ്വീഡിഷ് മുന്നേറ്റ താരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ 120 മില്യൺന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്.
നേരത്തെ ലിവർപൂൾ 100 മില്യൺ ന്റെ ഓഫർ നൽകിയപ്പോൾ ന്യൂകാസ്റ്റിൽ ആ ഒരു ഓഫർ നിരസിക്കുകയും, ഇസാകിനെ വിൽക്കാൻ താല്പര്യമില്ലായെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലിവർപൂൾ 120 മില്യൺ ഓഫർ നൽക്കുന്നത്.
നിലവിൽ മരണപ്പെട്ട പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്കും ക്ലബ് വിടാൻ സാധ്യതയുള്ള കോളമ്പിയൻ സ്ട്രൈക്കർ ലുയ്സ് ഡിയാസിനും പകരമായാണ് അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കുന്നത്.
ഇസാകിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലിവർപൂൾ ജർമ്മൻ ക്ലബ്ബായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ സ്ട്രൈക്കർ ഹ്യൂഗോ എകിടികെ സ്വന്തമാക്കാനാണ് സാധ്യത. ഈയൊരു താരത്തിനായി ന്യൂകാസ്റ്റിലും രംഗത്തുണ്ട്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫർ വാർത്തയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
