ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവുമധികം ചർച്ചയായത് മുംബൈ സിറ്റി എഫ്സി വിങ്ങർ ബിപിൻ സിംഗായിരിക്കും. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതൽ തന്നെ ബിപിൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ സീസൺ കഴിയുന്നത് വരെ ബിപിൻ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ സീസൺ കഴിഞ്ഞത്തോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലായെന്നും താരത്തെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങൾ വന്ന് തുടങ്ങി.
ഇപ്പോളിത ഇന്ത്യൻ പ്രശസ്ത സ്പോർട്സ് മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാഹോവ, ബിപിൻ സിംഗ് ഈസ്റ്റ് ബംഗാളിലേക്ക് നീങ്ങിയതായി അറിയിച്ചിരിക്കുകയാണ്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തന്നെ ബിപിൻ സിംഗ് ക്ലബ് വിട്ടതായി മുംബൈ ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരുന്നു. ഇനി ഈസ്റ്റ് ബംഗാൾ താരത്തിന്റെ സൈനിങ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതായിരിക്കും.
