in

LOVELOVE LOLLOL OMGOMG CryCry AngryAngry

PSG-യിലെത്തുന്നതിന് മുൻപ് മെസ്സി അയച്ച സന്ദേശം വെളിപ്പെടുത്തി PSG സൂപ്പർ താരം…

“എന്നാൽ രണ്ടു ദിവസത്തിനുശേഷം, അത് മാറിയെന്നും പാരീസിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക് എഴുതി, അതിനാൽ അത് ഞങ്ങൾക്കെല്ലാവർക്കും വളരെ നല്ല വാർത്തയായിരുന്നു, ലിയോ മെസ്സി ഒപ്പിടുന്നതുവരെ, അദ്ദേഹം വരുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞങ്ങൾ, ഒടുവിൽ ലിയോ മെസ്സിയുടെ വരവിൽ ഞങ്ങൾ വളരെയധികം സന്തോഷിച്ചു.”

PSG Players were atacked

2021-ലെ സമ്മർ ട്രാൻസ്ഫറിലാണ് സാമ്പത്തിക പ്രതിസന്ധികൾ കാരണം ബാഴ്‌സലോണ കരാർ നൽകാൻ കഴിയില്ല എന്ന് അറിയിച്ചതോടെ സൂപ്പർ താരമായ ലയണൽ മെസ്സി ബാഴ്സലോണ വിട്ടൂകൊണ്ട് പാരിസിലെത്തിയത്. തന്റെ സുഹൃത്തുക്കളായ നെയ്മർ ജൂനിയർ, ഡി മരിയ, പരേഡസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യം തന്നെയാണ് മെസ്സിയെ PSG യിലെത്തിക്കുന്നതിൽ നിർണ്ണായകമായത്.

ഇപ്പോഴിതാ ലയണൽ മെസ്സിയുടെ ക്ലബ്ബിലേയും ദേശീയ ടീമിലെയും സഹതാരമായ ലിയാൻഡ്രോ പരേഡസ് ലയണൽ മെസ്സിയുടെ പാരിസിലേക്കുള്ള വരവ് താൻ എങ്ങനെയാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. 2021 കോപ്പ അമേരിക്ക അർജന്റീനക്ക് നേടികൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരങ്ങളാണ് മെസ്സിയും പരേഡസും.

PSG Players were atacked

“മെസ്സേജ് വഴിയാണ് ഞാൻ കണ്ടെത്തിയത്, രണ്ട് ദിവസം മുൻപ് ഞങ്ങൾ അവധിക്കാലം ചെലവഴിക്കാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, ക്ലബുമായുള്ള (എഫ്‌സി ബാഴ്‌സലോണ) കരാർ പുതുക്കാൻ അദ്ദേഹം എല്ലാം തയ്യാറാക്കിയിരുന്നു.”

“എന്നാൽ രണ്ടു ദിവസത്തിനുശേഷം, അത് മാറിയെന്നും പാരീസിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക് എഴുതി, അതിനാൽ അത് ഞങ്ങൾക്കെല്ലാവർക്കും വളരെ നല്ല വാർത്തയായിരുന്നു, ലിയോ മെസ്സി ഒപ്പിടുന്നതുവരെ, അദ്ദേഹം വരുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞങ്ങൾ, ഒടുവിൽ ലിയോ മെസ്സിയുടെ വരവിൽ ഞങ്ങൾ വളരെയധികം സന്തോഷിച്ചു.” – എന്നാണ് പരേഡസ് പറഞ്ഞത്.

ലയണൽ മെസ്സിയോടൊപ്പം ദേശീയ ടീമിലായാലും ക്ലബ്ബിലായാലും ചെലവഴിക്കുന്ന ഓരോ നിമിഷവും താൻ 100 ശതമാനം ആസ്വദിക്കുന്നുണ്ടെന്നും 27-കാരനായ ലിയാൻഡ്രോ പരേഡസ് കൂട്ടിച്ചേർത്തു. നിലവിൽ ഏഴ് ബാലൻ ഡി ഓർ അവാർഡ് നേടിയ ലയണൽ മെസ്സി PSG ടീമിൽ തന്റെ മികച്ച ഫോം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.

ബാഴ്സ UCL-ൽ നിന്ന് പുറത്ത്.. മെസ്സി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആരാധകർ ആഗ്രഹിച്ചുപോകുന്നു…

ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ, പ്രാർത്ഥനയോടെ ആരാധകർ…