in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആദ്യ പോരാട്ടം; സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ജൂലൈ അവസാന വാരത്തിലുണ്ടാകുമെന്ന് സൂചന

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ജൂലൈ മാസത്തിലായിരിക്കും ബ്ലാസ്റ്റേഴ്സിനൊടപ്പം ചേരുക. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ആദ്യ വാരത്തോട് കൂടി അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊടപ്പം ചേരും. അങ്ങനെയങ്കിൽ ജൂലൈയിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ജൂലൈ മാസത്തിലായിരിക്കും ബ്ലാസ്റ്റേഴ്സിനൊടപ്പം ചേരുക. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ആദ്യ വാരത്തോട് കൂടി അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊടപ്പം ചേരും. അങ്ങനെയങ്കിൽ ജൂലൈയിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും.

കൂടാതെ അടുത്ത ഡ്യുറൻഡ് കപ്പോട് കൂടിയായിരിക്കും അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം നടത്തുക എന്നാണ് സൂചന. ജൂലായ് 26 നാണ് ഡ്യൂറൻഡ് കപ്പ് ആരംഭിക്കുക. ഈ ഡ്യുറൻഡ് കപ്പിൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ടീം തന്നെയായിരിക്കും കളത്തിലിറങ്ങുക എന്നാണ് സൂചന.

ഇന്ത്യയിൽ ആദ്യമായെത്തുന്ന സ്റ്റാറേയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും താരങ്ങളുടെ പ്രകടനം മനസിലാക്കാനും ഡ്യുറൻഡ് കപ്പ് സഹായിക്കും. അതിനാൽ സ്റ്റാറേ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഡ്യുറൻഡ് കപ്പിനെ നോക്കികാണുക.

ALSO READ: റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

അതേ സമയം അടുത്ത സീസണിലെ ഡ്യുറൻഡ് കപ്പ് പോരാട്ടങ്ങൾക്ക് ജംഷദ്പൂരായിരിക്കും പ്രധാന വേദി. 13 ഐഎസ്എൽ ക്ലബ്ബുകൾ അടക്കം 24 ടീമുകളാണ് ഡ്യുറൻഡ് കപ്പിൽ കളിക്കുക. ഈസ്റ്റ് ബംഗാളാണ് നിലവിൽ ഡ്യുറൻഡ് കപ്പ് ജേതാക്കൾ.

ALSO READ: പുതിയ വിങ് ബാക്കുകളും സ്‌ട്രൈക്കറുമെത്തുന്നു; പദ്ധതികളുമായി ബ്ലാസ്റ്റേഴ്‌സ്

എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഗോകുലം കേരളാ, ബംഗളുരു എഫ്സി, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നിവരടങ്ങുന്ന ഗ്രൂപ് സിയിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

ALSO READ; മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ത്യ വിടുന്നു; യുവ സ്‌ട്രൈക്കർ ബ്രൂസ് ആൻഡേഴ്സൺ ഐഎസ്എല്ലിലേക്ക്; അറിയാം ഐഎസ്എല്ലിലെ പ്രധാന 10 ട്രാൻസ്ഫർ നീക്കങ്ങൾ

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനെ കുറിച്ച് കൂടുതൽ അറിയാം

ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന് മുമ്പ് തന്നെ പുതിയ റെക്കോർഡ് സ്വന്തമാക്കി സ്റ്റാറെ😍