in

LOVELOVE OMGOMG LOLLOL AngryAngry

പ്രതിഷേധം ഫലം കണ്ട് തുടങ്ങി, ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ സ്വന്തമാക്കി.🔥🔥

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്. ടീമിൽ നിന്ന് ഒരുപാട് താരങ്ങളെ ഇതിനോടകം ഈ ട്രാൻസ്ഫർ വിൻഡോയിൽ വിട്ട് നൽകി കഴിഞ്ഞു. എന്നാൽ ഇത് വരെ ഈ സീസണിലേക്ക് ഒരു താരത്തെ പോലും അവർ സ്വന്തമാക്കിയിട്ടില്ല. പക്ഷെ അടുത്ത സീസണിലേക്ക് ഒരു താരത്തെ നേരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

ചെന്നൈയിൻ എഫ് സി താരം ബികാശ് യുമനാനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പക്ഷെ ഈ താരം അടുത്ത സീസണിലെ ടീമിൽ ചേരും. ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിചേർന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് അടുത്ത താരത്തെ സ്വന്തമാക്കി.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.ഇത് ഒരു ഇന്ത്യൻ താരമാണ്.ഒരു ദീർഘകാല കരാറിലായിരിക്കും ഈ താരം എത്തുക. ഐ എസ് എൽ ജേതാവ് കൂടിയാണ് ഇദ്ദേഹം.

https://x.com/kbfcxtra/status/1877936460508151821?t=pFGIUAJ7EmFid_yz2zWNRQ&s=19

വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ😍🔥

ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്💥; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…