എല്ലാ രജിനികാന്ത് ആരാധകരും കൂലിക്കായുള്ള കാത്തിരിപ്പിലാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 14ആണ് തിയേറ്ററുകളിലെത്തുക. നിലവിൽ സിനിമയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു.
നിലവിൽ അതിഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ ലഭിക്കുന്നത്. കേരളത്തിൽ നിന്ന് ഇതോടകം മൂന്ന് കോടിക്ക് മുകളിൽ പ്രീ സെയിൽ കൂലിക്ക് നേടാൻ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
എന്നാൽ ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോയിൽ സിനിമയുടെ ടിക്കറ്റ് വിൽപ്പന നോക്കുകയാണേൽ, കൂലിക്ക് മോഹൻലാൽ ചിത്രം എമ്പുരാന്റെ റെക്കോർഡുകൾ തിരുത്തിയെഴുത്താൻ സാധിച്ചിട്ടില്ല.
കൂലിക്ക് ഒരു മണിക്കൂറിൽ ഏറ്റവുമധികം ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പന വന്നത് 50.65K/HR ആണ്. എന്നാൽ എമ്പുരാൻ ലഭിച്ചത് ഒരു മണിക്കൂറിൽ 96.14K/HR ആണ്. ബുക്ക് മൈ ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ഉയർന്ന കണക്കാണ് ഇത്.
അതോടൊപ്പം എമ്പുരാൻ പ്രീ സെയിലിലൂടെ മൂന്ന് മണിക്കൂറുകുളിൽ 4.12 കോടി കേരളത്തിൽ നിന്ന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും ബുക്ക് മൈ ഷോയിലെ ഒരു മണിക്കൂറിലെ ഏറ്റവും ഉയർന്ന പ്രീ സെയിൽ ടിക്കറ്റ് വില്പനയിൽ ലാലേട്ടന്റെ എമ്പുരാൻ തന്നെ ഒന്നാമതായി തുടരുകയാണ്.
