in , , , ,

LOVELOVE OMGOMG LOLLOL AngryAngry

7 റെക്കോർഡുകൾ; മിശിഹായെ കാത്തിരിക്കുന്നത് ലോകഫുട്ബോളിലെ അപൂർവ നേട്ടങ്ങൾ

ഈ കോപ്പയിൽ അഞ്ച് ഗോളുകൾ കൂടി നേടിയാൽ കോപ്പ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറും. ഇത് വരെ 13 ഗോളുകളാണ് മെസ്സിയുടെ കോപ്പാ സമ്പാദ്യം. 17 ഗോളുകൾ നേടിയ അർജന്റീനയുടെ നൊബെർട്ടോ മെൻഡസ്, ബ്രസീലിന്റെ സീസീഞ്ഞോ എന്നിവരാണ് ഇക്കാര്യത്തിൽ മെസ്സിക്ക് മുന്നിലുള്ളത്.

അർജന്റീനൻ നായകൻ ലയണൽ മെസ്സി കോപ്പ അമേരിക്കയ്ക്കുള്ള ഒരുക്കത്തിലാണ്. ഇത്തവണയും കിരീടം നേടി കോപ്പ നിലനിർത്താനാണ് മെസ്സിയും കൂട്ടരും ഒരുങ്ങുന്നത്.എന്നാൽ കോപ്പ മാത്രമല്ല, മെസ്സിയെ കാത്ത് 7 റെക്കോർഡുകൾ കൂടി ബാക്കിയുണ്ട്. ഈ കോപ്പയിൽ, അല്ലെങ്കിൽ ഇ ഈവര്ഷം മെസ്സിയെ കാത്തിരിക്കുന്ന ആ 9 റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം..

  1. ഈ കോപ്പയിൽ അഞ്ച് ഗോളുകൾ കൂടി നേടിയാൽ കോപ്പ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറും. ഇത് വരെ 13 ഗോളുകളാണ് മെസ്സിയുടെ കോപ്പാ സമ്പാദ്യം. 17 ഗോളുകൾ നേടിയ അർജന്റീനയുടെ നൊബെർട്ടോ മെൻഡസ്, ബ്രസീലിന്റെ സീസീഞ്ഞോ എന്നിവരാണ് ഇക്കാര്യത്തിൽ മെസ്സിക്ക് മുന്നിലുള്ളത്.

  1. കൂടാതെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയവരുടെ പട്ടികയിൽ 11 ഫ്രീകിക്ക് ഗോളുകൾ നേടിയ മെസ്സിയും റൊണാൾഡോയും ഒപ്പത്തിനൊപ്പമാണ്. ഒരു ഫ്രീ കിക്ക് ഗോൾ കൂടി നേടിയാൽ മെസ്സിക്ക് ഈ റെക്കോർഡ് സ്വന്തം പേരിലാക്കാം. എന്നാൽ ഈവിഷയത്തിൽ റോണോ മെസ്സിക്ക് വെല്ലുവിളിയാണ്.

  1. ഗോളടിക്കാതെ മെസ്സിക്ക് കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളിച്ച താരത്തിന്റെ റെക്കോർഡ് സ്വന്തമാക്കാനാവും. 34 മത്സരങ്ങൾ കളിച്ച ചിലിയുടെ സെർജിയോ ലിവിങ്സ്റ്റനും മെസ്സിയുമാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്. ഒരു കോപ്പാ മത്സരം കൂടി കളിച്ചാൽ മെസ്സിക്ക് ഈ റെക്കോർഡ് സ്വന്തമാക്കാം..

  1. ഇനി സ്വന്തമാക്കാനുള്ള റെക്കോർഡിന് മെസ്സി കുറച്ച് കൂടി കഷ്ടപെടണം. നിലവിൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റ് സ്വന്തമാക്കിയ താരങ്ങളിൽ 59 അസിസ്റ് നേടിയ ബ്രസീലിന്റെ നെയ്മറാണ് ഒന്നാമൻ. എന്നാൽ 7 അസിസ്റ്റുകൾ കൂടി നേടിയാൽ മെസ്സിക്ക് ഈ റെക്കോർഡ് സ്വന്തം പേരിലാക്കാം. എന്നാൽ ഈ വിഷയത്തിൽ നെയ്മർ മെസ്സിക്ക് ഒരു എതിരാളിയാണ്.

  1. അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സൗത്ത് അമേരിക്കൻ താരമെന്ന റെക്കോർഡ് ബ്രസീലിന്റെ റൊണാൾഡോയുടെ പേരിലാണ് ഉള്ളത്. ഒരൊറ്റ ഗോൾ കൂടി നേടിയാൽ മെസ്സിക്ക് ഈ റെക്കോർഡും തന്റെ പേരിലാക്കാം.

  1. വരാനിരിക്കുന്ന കോപ്പയിൽ ടൂർണമെന്റിലെ മികച്ച താരമായി മെസ്സിയെ തിരഞ്ഞെടുത്താൽ മേജർ കോണ്ടിനെന്റൽ ടൂർണമെന്റിൽ 3 തവണ മികച്ച പ്ലെയറായി തിരഞ്ഞടുക്കുന്ന താരമായി മെസ്സി മാറും.

ALSO READ: ആരാധകർക്ക് ആശങ്ക മാത്രം; പുതിയ അപ്ഡേറ്റുമായി മെസ്സി

  1. അർജന്റീയക്കായി ഏറ്റവും കൂടുതൽ തവണ കോപ്പ ടൂർണമെന്റുകൾ കളിക്കുന്ന താരമെന്ന റെക്കോർഡ് മെസ്സിക്ക് നിലവിലുണ്ട്. 6 കോപ്പ അമേരിക്ക ഇത് വരെ കളിച്ച മെസ്സി അഞ്ച് കോപ്പ അമേരിക്ക കളിച്ച ഹാവിയർ മേഷരാനോയുടെ റെക്കോർഡ് തകർത്തിട്ടുണ്ട്. എന്നാൽ ഏഴാം കോപ്പയിൽ ഒരു ഗോൾ കൂടി നേടിയാൽ തുടർച്ചയായി 7 കോപ്പാ ടൂർണമെന്റിൽ ഗോളടിക്കുന്ന അപൂർവ റെക്കോർഡും മെസ്സിക്ക് സ്വന്തമാകും.

ALSO READ: മെസ്സിയുടെ വിശ്വസ്തനെ റാഞ്ചാൻ റൊണാൾഡോയുടെ അൽ നസ്ർ

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…

സഞ്ജുവിന്റെ കാര്യത്തിൽ ഇനി കണ്ണടയ്ക്കാനാവില്ല