in

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കയ്യാങ്കളി അനുവദിക്കുന്നു, ആവേശം വർദ്ധിപ്പിക്കാൻ റഫറിമാർ കണ്ണടയ്ക്കുന്നു.

Referees will stick to their guns in allowing a more physical approach by players [Time Sports]

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്, കാൽപ്പന്തുകളി കൈവിട്ട കയ്യാങ്കളയിലേക്ക് എത്തിയിരിക്കുകയാണ്. എതിർ ടീമുകളുടെ താരങ്ങൾ കളിക്കളത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ കളി ശാരീരികമാവുകയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യുന്നതിന് നേരെ കണ്ണടയ്ക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റഫറിമാർ.

താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതിനോട് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും ഒരു വിയോജനക്കുറിപ്പ് പോലും ഇതുവരെയും വന്നിട്ടില്ല എന്നത് ഏറെ കൗതുകകരമായ ഒരു വസ്തുതയാണ്. കാൽപന്തുകളി ശാരീരികമായ കൈയ്യാങ്കളിയിലേക്ക് എത്തുമ്പോൾ കാണികൾ അത് ആസ്വദിക്കുന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

Referees will stick to their guns in allowing a more physical approach by players [Time Sports]

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ടാഴ്ച നടന്ന മത്സരങ്ങളിൽ പലപ്പോഴും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. പരസ്പരം ആക്രോശിച്ചുകൊണ്ട് പോർവിളി മുഴക്കുന്ന
താരങ്ങളെ നിലനിർത്തുവാൻ റഫറിമാർ കാര്യമായ ശ്രമങ്ങളൊന്നും നടത്തുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെട്ട ഒരു വസ്തുതയാണ്.

താരങ്ങളെ ഇപ്രകാരം അഴിച്ചുവിടുന്നതിനോട് ആരാധകർക്ക് വളരെ പ്രിയവും കാണികൾക്ക് ആവേശം പകർന്നു നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ആകാം റഫറിമാർ ഇതിന് നേരെ കണ്ണടയ്ക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് 2 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പരിശീലകർ.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോഴ്ഷ്യർ പ്രീമിയർ ലീഗ് മത്സരങ്ങൾ റഗ്ബി കളിക്ക് സമാനമായി എന്ന് പറഞ്ഞപ്പോൾ ലിവർപൂൾ പരിശീലകനായ യൂർഗ്ഗൻ ക്ളോപ്പ് ഇത് 10-15 വർഷങ്ങൾക്കു മുൻപുള്ള മത്സരങ്ങളെ ഓർമിപ്പിക്കുന്നു എന്നാണ് പ്രതികരിച്ചത്.

നാട്ടിൻ പുറത്ത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ഒരാള്‍ക്ക് കേരളാ ടീമില്‍ സെലക്ഷന്‍ കിട്ടിയ കഥ..

ബ്രസീലിയൻ സൂപ്പർ താരം സ്പെയിനിലേക്ക്, മുന്നേറ്റനിരക്ക് കരുത്തുപകരാൻ ബ്രസീലിയൻ കരുത്ത് എത്തുന്നു.