Football

റൊണാൾഡോയുടെ ലക്ഷ്യം മറ്റൊരു പോർച്ചുഗീസ് താരം; യൂറോപ്പിൽ നിന്ന് കിടിലൻ താരത്തെ തൂക്കാൻ അൽ-നാസർ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ് ജീസസിനും താരത്തെ സ്വന്തമാക്കാൻ അതിയായ താല്പര്യമുണ്ട്. 2017ൽ ഫെർണാണ്ടസ് സ്പോർട്ടിംഗ് ലിസ്ബണിൽ അരങ്ങേറ്റം കുറിച്ച സമയത്ത് ക്ലബ്ബിന്റെ പരിശീലകൻ കൂടിയായിരുന്നു ജോർജ് ജീസസ്.

മുൻപ് മറ്റൊരു സൗദി ക്ലബ്ബായ അൽ-ഹിലാൽ 200 മില്യൺന്റെ ഓഫർ നൽകിയപ്പോൾ, താരം ഈയൊരു നീക്കം നിരസിച്ചിരുന്നു. അതുകൊണ്ട് തന്നെ അൽ-നാസറിന്റെ നീക്കത്തിൽ താരം എന്തായിരിക്കും തീരുമാനം എടുക്കുകയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

ഇനി അഥവാ താരം ഒരു കരാർ പൂർത്തിയാക്കിയാൽ, അദ്ദേഹം റൊണാൾഡോ, ഒട്ടാവിയോ, അടുത്തിടെ ടീമിലെത്തിയ ജോവോ ഫെലിക്സ് എന്നി പോർച്ചുഗീസ് സഹ താരങ്ങൾക്കൊപ്പം ചേരും.