CricketIndian Cricket Team

സെമിയിൽ ഇന്ത്യയെ പഞ്ഞിക്കിടാൻ പ്രത്യേക പരിശീലനം; ഇന്ത്യൻ ബൗളർമാര് ഭയക്കണം, ഇംഗ്ലീഷ് താരം രണ്ടുംകല്പിച്ചു വരുന്നു…

2026 t20 ലോകക്കപ്പിൽ ഇംഗ്ലണ്ടിന് ഏറ്റവും തിരച്ചടിയായത് ജോസ് ബട്ലറുടെ ഫോമില്ലായ്‌മ ആയിരിക്കും. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോസ് ബട്ലർ. 

ഇതിന് മുന്നോടിയായി ചൊവ്വാഴ്ച പ്രത്യേക പരിശീലനം നടത്തിയിരിക്കുകയാണ് താരം. ബട്‌ലർ നെറ്റ്സിൽ ധാരാളം സമയം ചെലവഴിക്കുന്നതായി കാണപ്പെട്ടുവെന്നും ഇംഗ്ലണ്ട് ഓപ്പണർ പ്രത്യേക തയ്യാറെടുപ്പിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നത്.

ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇതുവരെ, പരിചയസമ്പന്നനായ ബട്‌ലർ കളിച്ച മത്സരങ്ങളിൽ 26, 21, 3, 3, 7, 2, 0 എന്നിങ്ങയാണ്താരത്തിന് സ്കോറ് ചെയ്യാൻ സാധിച്ചത്. മൊത്തത്തിൽ, 100-ൽ താഴെ മാത്രം സ്‌ട്രൈക്ക് റേറ്റുള്ള അദ്ദേഹത്തിന്റെ പ്രകടനം അവിശ്വസനീയമാണ്. എന്തിരുന്നാലും സെമിഫൈനലിൽ ഇന്ത്യൻ ബൗളർമാര് എങ്ങനെയായിരിക്കും ബട്ലറെ തളയ്ക്കുകയെന്ന് നോക്കി കാണേണ്ടത് തന്നെയാണ്.  

ഇന്ത്യ vs ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം

2026 മാർച്ച് 5 വ്യാഴാഴ്ച മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിക്ക് മത്സരം ആരംഭിക്കും, കാലാവസ്ഥ തടസ്സപ്പെട്ടാൽ ഒരു റിസർവ് ദിനം കൂടി ലഭ്യമായിരിക്കും. 

മാർച്ച്‌ നാലിന് നടക്കാൻ പോവുന്ന ഒന്നാം സെമിയിൽ സൗത്ത് ആഫ്രിക്ക ന്യൂസിലാണ്ടിനെ നേരിടും. രാത്രി 7 മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം നടക്കുക.