ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവ്യക്തതകളിലൂടെ കടന്ന് പോകവേ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..
പുതിയ ഉടമകൾ വരുമ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം മാറിമാറിയും എന്ന് ആരാധകർ ആഗ്രഹിക്കരുത്. മറിച്ച് അഭിപ്രായം ഉയർത്താനും വിമർശനം ഉയർത്താനും അവർക്കൊരു സമയം നൽകേണ്ടതുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ലെങ്കിലും നടപടികളൊക്കെ പൂർത്തിയായിട്ടുണ്ട്. ഔദ്യോഗിക കൈമാറ്റം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് റിപോർട്ടുകൾ. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന് ശുഭകരമായ ഒരു സൂചന കൂടി പുറത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിലാണ് പുതിയ അപ്‌ഡേറ്റ്.
അടുത്ത സീസണിലേക്കായി പുതിയ ഉടമകൾ നടത്തിയ 2 നിർണായക നീക്കങ്ങൾ കൂടി പുറത്ത് വരികയാണ്.



