കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ ആരായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൈമാറ്റം ഉടൻ പൂർത്തിയാവുമെന്നും മാർക്കസ് മെർഗുല്ലോയും ആശിഷ് നെഗിയും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും പുതിയ ഉടമകൾ ആരാണെന്ന കാര്യം ഇരുവരും വ്യകത്മാക്കിയിട്ടില്ല.
എന്തായാലും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ആരാധകർക്ക് പുതിയ ഉടമകൾ ആരാണെന്ന് ഔദ്യോഗികമായി തന്നെ അറിയും.

പുതിയ ഉടമകൾ വരുമ്പോൾ ആരാധകർ മനസിലാക്കേണ്ട പ്രധാന കാര്യം പുതിയ ഉടമകളെത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു പുതിയ റീ- സ്റ്റാർട്ടിലേക്ക് കടക്കും എന്നല്ല, മറിച്ച് പതിയെയുള്ള റീ- ബിൽഡ് തന്നേയായിരിക്കും പുതിയ ഉടമകളുടെ ലക്ഷ്യം.
ഒക്ടോബറിലാണ് പുതിയ സീസൺ ആരംഭിക്കുക. സെപ്റ്റംബർ 15 ന് ഇന്ത്യൻ ട്രാൻസ്ഫർ വിപണി അടക്കുകയും ചെയ്യും. ഈ ചെറിയ കാലയളവിൽ ടീമിനെ പൂർണമായും അഴിച്ച് പണിയുക എന്നത് സാധ്യമല്ല. അതിനുള്ള സമയവുമില്ല, അതൊരു ഉചിത തിരുമാനവുമല്ല.
നിലവിൽ സ്‌ക്വാഡ് പതിയെ റീ ബിൽഡ് ചെയ്‌തെടുക്കുക എന്നത് ഇപ്പോൾ പുതിയ ഉടമകൾക്ക് മുന്നിലുള്ള ഏകവഴി. അതിനുള്ള നീക്കം അവർ തുടങ്ങിയിട്ടുമുണ്ട്.
റിപോർട്ടുകൾ അനുസരിച്ച് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിനെയും നിലവിലുള്ള 13 അംഗ സ്‌ക്വാഡിനെ നിലനിർത്താനും പുതിയ ഉടമകൾ നിർദേശം നൽകി എന്നാണ്. ഇതിൽ നിന്ന് വ്യക്തമാവുന്നത് പുതിയ ഉടമകൾ ലക്ഷ്യമിടുന്നത് ഒരു അഴിച്ച് പണിയല്ല, മറിച്ച് അറ്റകുറ്റ പണികളാണ്.
അതിനാൽ പുതിയ ഉടമകൾ വരുമ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം മാറിമാറിയും എന്ന് ആരാധകർ ആഗ്രഹിക്കരുത്. മറിച്ച് അഭിപ്രായം ഉയർത്താനും വിമർശനം ഉയർത്താനും അവർക്കൊരു സമയം നൽകേണ്ടതുണ്ട്.
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ പണി തുടങ്ങി: 2 നിർണായക നീക്കങ്ങൾ
- ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകളിലേക്ക്: ശുഭവാർത്തകളുമായി ആശിഷ് നെഗിയും മാർക്കസും
- ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഒരൊറ്റ അവസരം പോലും ലഭിച്ചില്ല: ഒടുവിൽ 42 ആം വയസ്സിൽ പുതിയ പരീക്ഷണത്തിനിറങ്ങി മുൻ ബ്ലാസ്റ്റേഴ്‌സ് താരം
ആഷ്‌ലി തുടരണം
അതേ സമയം, പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് പരിശീലകനായി തുടരണമെന്ന ആഗ്രഹം പുതിയ നിക്ഷേപകർ ഉയർത്തിയിട്ടുണ്ട്.
അതിനാൽ ആഷ്‌ലിക്ക് പുതിയ കരാർ നൽകാനുള്ള സാധ്യതയും ആ കരാർ അദ്ദേഹം സ്വീകരിക്കാനുമുള്ള സാധ്യതകളുമുണ്ട്.
ഡേവിഡ് കറ്റാലയുടെ കീഴിൽ കഴിഞ്ഞ സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് കാര്യങ്ങളൊന്നും ശുഭകരമായിരുന്നില്ല.
ആദ്യ 7 മത്സരങ്ങളിൽ ഒരൊറ്റ ജയം പോലും നേടാനാവാത്തതോടെ കറ്റാല പുറത്തായി.
തുടർന്ന് ചുമതലയേറ്റെടുത്ത ആഷ്‌ലി ബദ്ധവൈരികളായ ബംഗളുരു എഫ്സിയെ പരാജയപ്പെടുത്തി കൊണ്ട് തന്റെ ബ്ലാസ്റ്റേഴ്‌സ് കരിയർ ആരംഭിച്ചു.
ആഷ്‌ലിയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച 6 മത്സരങ്ങളിൽ ഒരെണ്ണം പോലും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. 6 മത്സരങ്ങളിൽ നിന്ന് 5 വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
English Summary: The arrival of Kerala Blasters new owners marks a gradual rebuilding process rather than a complete overhaul. With limited time before the ISL season starts, reports indicate the new management plans to retain head coach Ashley Westwood and core players to ensure long term stability and success.
