FootballIndian Super LeagueKBFCSportsTransfer News

ലൂണ ഉൾപ്പെടെ 4 വിദേശതാരങ്ങൾ തുടരും: ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ലെങ്കിലും നടപടികളൊക്കെ പൂർത്തിയായിട്ടുണ്ട്. ഔദ്യോഗിക കൈമാറ്റം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് റിപോർട്ടുകൾ. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന് ശുഭകരമായ ഒരു സൂചന കൂടി പുറത്ത് വന്നിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിലാണ് പുതിയ അപ്‌ഡേറ്റ്. നിലവിലെ ടീമിനെ നിലനിർത്താൻ പുതിയ ഉടമകൾ നിർദേശം നൽകിയിട്ടുണ്ട്. അത് പ്രകാരം നിലവിലെ സ്‌ക്വാഡിലെ ഭൂരിഭാഗം താരങ്ങളും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരും.

Kerala Blasters foreign players

അഡ്രിയാൻ ലൂണ, ഫാലോ എൻഡിയായ്, മാറ്റിയസ് ഹെർണാണ്ടസ്, കരീം ബെനാരിഫ് എന്നിവരാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ള വിദേശ താരങ്ങൾ. ഈ 4 താരങ്ങളും അടുത്ത സീസണിലും തുടരുമെന്നാണ് സൂചനകൾ.

വിക്ടർ ബെർട്ടാമ്യു, കെവിൻ യോക്ക്, ഫ്രാഞ്ചു എന്നിവരാണ് ഇതിനോടകം ടീം വിട്ട വിദേശികൾ. എന്നാൽ ബാക്കിയുള്ള വിദേശികൾ ബ്ലാസ്റ്റേഴ്സിൽ തുടരും.

ആരാധകരെ സംബന്ധിച്ച് ഏറെ ശുഭകരമായ വാർത്തയാണിത്. കാരണം നിലവിൽ ടീമിനോടപ്പം ലയിച്ചവരാണ് ഈ വിദേശ താരങ്ങൾ. ഇത്തരത്തിൽ ടീം അന്തരീക്ഷവുമായി പൊരുത്തപ്പെട്ട താരങ്ങളെ നിലനിർത്തുന്നത് കാര്യങ്ങൾ എളുപ്പമാക്കും.

ALSO READ:

ആഷ്‌ലിയും തുടരും

പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ടീമിൽ തുടരുന്നതിനോട് പുതിയ ഉടമകൾ ഗ്രീൻ സിഗ്‌നൽ നൽകിയിട്ടുണ്ട്. അതിനാൽ ആഷ്‌ലിയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരും.

ഡേവിഡ് കറ്റാലയുടെ കീഴിൽ കഴിഞ്ഞ സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് കാര്യങ്ങളൊന്നും ശുഭകരമായിരുന്നില്ല.

ആദ്യ 7 മത്സരങ്ങളിൽ ഒരൊറ്റ ജയം പോലും നേടാനാവാത്തതോടെ കറ്റാല പുറത്തായി. തുടർന്ന് ചുമതലയേറ്റെടുത്ത ആഷ്‌ലി ബദ്ധവൈരികളായ ബംഗളുരു എഫ്സിയെ പരാജയപ്പെടുത്തി കൊണ്ട് തന്റെ ബ്ലാസ്റ്റേഴ്‌സ് കരിയർ ആരംഭിച്ചു.

ആഷ്‌ലിയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച 6 മത്സരങ്ങളിൽ ഒരെണ്ണം പോലും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. 6 മത്സരങ്ങളിൽ നിന്ന് 5 വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

റിലഗേഷൻ ഒഴിവാക്കാൻ നീക്കം

ഐഎസ്എല്ലിന്റെ അടുത്ത പതിപ്പ് ഒക്ടോബർ 10 ന് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. അതേ സമയം ഇത്തവണ ഐഎസ്റിലഗേഷൻ ഒഴിവാക്കാൻ എഐഎഫ്എഫ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

14 ടീമുകളിൽ നിന്ന് ഇത്തവണത്തെ ഐഎസ്എൽ പങ്കാളിത്വം 13 ലേക്ക് കുറഞ്ഞതാണ് റിലഗേഷൻ ഒഴിവാക്കാൻ എഐഎഫ്എഫിനെ പ്രേരിപ്പിക്കുന്നത്.

ഡയമണ്ട് ഹാർബർ എഫ്സിയാണ് ഇത്തവണ ഐഎസ്എൽ കളിക്കാതെ തന്നെ ഐഎസ്എല്ലിൽ നിന്ന് പുറത്തായിരിക്കുന്നത്.

ഐഎസ്എൽ നിയമപ്രകാരം കഴിഞ്ഞ സീസണിലെ ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ( ഐ- ലീഗ്) ചാമ്പ്യന്മാർക്ക് ഐഎസ്എൽ പ്രവേശനമുണ്ട്.

ആ നിയമപ്രകാരം ഇത്തവണ ഐഎസ്എൽ കളിക്കേണ്ട ടീമാണ് ഡയമണ്ട് ഹാർബർ.

എന്നാൽ ഐഎസ്എല്ലിൽ കളിക്കാനായി എഐഎഫ്എഫിന് നൽകേണ്ട ഫീ ഡയമണ്ട് ഹാർബർ എഫ്സിയ്ക്ക് നൽകാൻ കഴിഞ്ഞില്ല.

ഇതോടെയാണ് ഡയമണ്ട് ഹാർബർ ഐഎസ്എല്ലിൽ നിന്ന് പുറത്തായത്.

English Summary: The new owners of Kerala Blasters have instructed the management to retain key squad members. Consequently, core Kerala Blasters foreign players including Adrian Luna, Fallou Ndiaye, Matias Hernandez, and Karim Benarif will remain with the club next season alongside head coach Ashley Westwood.

content: Kerala Blasters foreign players