യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
ഐപിഎലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് ബാറ്റ്സ്മാൻ ആയുഷ് മഹ്ത്രെ. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 206 റൺസാണ് താരം അടിച്ച് കൂട്ടിയത്. താരത്തിന്റെ ഈയൊരു പ്രകടനത്തെ വിലയിരുത്തി
ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.


